വൈദ്യുതി ബോർഡി​െൻറ വ്യാപാര സമുച്ചയ നിര്‍മാണത്തില്‍ ക്രമക്കേടെന്ന്

വൈദ്യുതി ബോർഡി​ൻെറ വ്യാപാര സമുച്ചയ നിര്‍മാണത്തില്‍ ക്രമക്കേടെന്ന് അടിമാലി: ഡാം വരു​േമ്പാള്‍ മുങ്ങുന്ന വ്യാപാര സ്ഥാപനങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ മാങ്കുളം റേഷന്‍കട സിറ്റിയിൽ വൈദ്യുതി ബോര്‍ഡ് സ്ഥാപിക്കുന്ന വ്യാപാര സമുച്ചയ നിർമാണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം. കെട്ടിടം സംരക്ഷിക്കാന്‍ 50 അടിയോളം ഉയരത്തില്‍ നിര്‍മിച്ച കൂറ്റന്‍ കരിങ്കല്‍ കെട്ടാണ് അപകടാവസ്ഥയിലായത്. കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയ ഭാഗങ്ങളില്‍ വിള്ളല്‍ വീണു. വ്യാപാരികള്‍ ചൂണ്ടിക്കാണിച്ചതോടെ സിമൻറും മണലും ഉപയോഗിച്ച് അടച്ചതല്ലാതെ കെട്ട് ബലപ്പെടുത്തിയില്ല. ഇതോടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വിള്ളല്‍ വ്യാപിച്ചു. ബെല്‍റ്റും ഇടയില്‍ കോണ്‍ക്രീറ്റും ചെയ്ത് കല്ലുകെട്ടിയാല്‍ മാത്രമേ കെട്ടിടം സുരക്ഷിതമാകൂ. എന്നാല്‍, ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല. മൂന്ന് കോടിയിലേറെ മുടക്കിയാണ്​ കെട്ടിടം പണിയുന്നത്​. 28 മുറികളുണ്ട്​. ഓരോ മുറിക്കും 150 ചതുരശ്ര അടിയിൽ താഴെയാണ് വിസ്​തീർണം. ഇതോടെ ഈ മുറികളില്‍ വ്യാപാരം നടക്കില്ലെന്ന് മനസ്സിലാക്കിയ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. 300 മുതല്‍ 500 ചതുരശ്രയടി വരെ വിസ്​തീർണമുള്ള മുറികളിൽ വ്യാപാരം നടത്തുന്നവരെയാണ് ഇടുങ്ങിയ മുറികളിലേക്ക് മാറ്റുന്നത്. നിലവിലെ മുറികള്‍ക്ക് തുല്യമായവ നിര്‍മിച്ച് നല്‍കുമെന്നായിരുന്നു ജില്ല ഭരണകൂടവും വൈദ്യുതി വകുപ്പ് അധികൃതരും വാഗ്​ദാനം നൽകിയത്​. എന്നാല്‍, നിര്‍മാണം 70 ശതമാനം ആയതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതെന്നും വ്യാപാരികള്‍ പറയുന്നു. ഇതോടെ വ്യാപാര സമുച്ചയം ബഹിഷ്‌കരിക്കുന്നതടക്കം ആലോചനയും നടക്കുന്നുണ്ട്​. --------- idl adi 1 shopping complex ചിത്രം - മാങ്കുളം റേഷന്‍കട സിറ്റിയിൽ വൈദ്യുതി വകുപ്പ് നിര്‍മിക്കുന്ന വ്യാപാര സമുച്ചയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.