അടിമാലിയിൽ യു.ഡി.എഫ് സമരത്തിലേക്ക്​

അടിമാലി: എല്‍.ഡി.എഫ് ഭരിക്കുന്ന അടിമാലി പഞ്ചായത്ത് ഭരണസമിതിക്കെതിരെ സമരം പ്രഖ്യാപിച്ച്​ യു.ഡി.എഫ്. ചൊവ്വാഴ്​ച പഞ്ചായത്ത് ഓഫിസിന് മുന്നില്‍ യു.ഡി.എഫ് അംഗങ്ങള്‍ ധര്‍ണ നടത്തും. ഉച്ചക്ക് രണ്ടുമുതല്‍ നടക്കുന്ന ധര്‍ണയിൽ യു.ഡി.എഫിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കുമെന്ന് അംഗങ്ങളായ ബാബു കുര്യാക്കോസ്​, കെ.എസ്. സിയാദ്, ടി.എസ്. സിദ്ദീഖ് എന്നിവര്‍ അറിയിച്ചു. സെക്രട്ടറിയും എല്‍.ഡി.എഫിലെ ചില അംഗങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഭരണസ്​തംഭത്തിന്​ ഇടയാക്കിയെന്നും ലൈഫ് ഭവനപദ്ധതി, ടെൻഡര്‍ നടപടി സ്വീകരിച്ച കല്യാണമണ്ഡപം, ഗ്രീന്‍ അടിമാലി-ക്ലീന്‍ ദേവിയാര്‍, മാര്‍ക്കറ്റ് ഭാഗത്തെ പുതിയ ഓട്ടോ സ്​റ്റാൻഡ്, ഗോത്രസാരധി പദ്ധതി, അതിദരിദ്രരെ കണ്ടെത്തേണ്ട സര്‍വേ, കുടുംബശ്രീ വായ്​പ തുടങ്ങി എല്ലാ വികസനപദ്ധതികളും അനന്തമായി നീട്ടുക വഴി വ്യക്തിഗത അനുകൂല്യങ്ങളും വികസനവും അട്ടിമറിക്കപ്പെട്ടതായി പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ഭരണസമിതി രാജിവെക്കണമെന്ന യു.ഡി.എഫ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.