മുല്ലപ്പെരിയാര്‍ മരം മുറി; മന്ത്രിമാര്‍ രാജിവെക്കണം –കേരള കോണ്‍ഗ്രസ്​

നെടുങ്കണ്ടം: മുല്ലപ്പെരിയാറിലെ മരങ്ങള്‍ മുറിച്ച് ബേബി ഡാം ബലപ്പെടുത്തുന്നതിനായി തമിഴ്നാടിന് അനുമതി നല്‍കിയ വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ മാത്രം എടുത്ത തീരുമാനം ആണെന്നും തങ്ങള്‍ ഒന്നും അറിഞ്ഞില്ലെന്നുമുള്ള മന്ത്രി റോഷി അഗസ്​റ്റി​ൻെറയും വനംമന്ത്രി എ.കെ. ശശീന്ദ്ര​ൻെറയും വാദങ്ങള്‍ പച്ചക്കള്ളമാണെന്നും കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിലെ 40 ലക്ഷത്തിലധികം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തില്‍ റോഷി അഗസ്​റ്റിനും എ.കെ. ശശീന്ദ്രനും രാജിവെക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡൻറ്​ തോമസ് തെക്കേല്‍ അധ്യക്ഷതവഹിച്ചു. ജോസ് പൊട്ടം പ്ലാക്കല്‍, ബേബി പതിപ്പള്ളി, എം.ജെ. കുര്യന്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍ ഓ.ടി. ജോണ്‍, ബിജു ആകാട്ട് മുണ്ടയില്‍, സിബി കൊച്ചു വെള്ളാട്ട് , എന്‍.ജെ ചാക്കോ, പി.പി. ജോയ് ,ജോയി കണിയാംപറമ്പില്‍, ടി.വി. ജോസുകുട്ടി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.