ശബരിമല തീർഥാടനം കമ്പംമെട്ടില്‍ മോട്ടോര്‍ വാഹന ചെക്ക്പോസ്​റ്റ്​ തുറന്നു

നെടുങ്കണ്ടം: കേരള-തമിഴ്നാട് അതിര്‍ത്തിയായ കമ്പംമെട്ടില്‍ ശബരിമല തീർഥാടനകാലം ലക്ഷ്യമിട്ട്്് മോട്ടോര്‍ വാഹന വകുപ്പി​ൻെറ ചെക്ക്​പോസ്​റ്റ്​ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പംമെട്ടിലെ മൃഗസംരക്ഷണ വകുപ്പി​ൻെറ കെട്ടിടത്തിലാണ് പ്രത്യേക ചെക്ക്​പോസ്​റ്റ്​ പ്രവര്‍ത്തിക്കുന്നത്​. ശബരിമല സീസണില്‍ ഇവിടെ നിന്ന്​ ഒരുകോടിയിലധികം രൂപ വരുമാനം ലഭിക്കാറുണ്ട്. ഇതരസംസ്ഥാനത്തുനിന്ന്​ എത്തുന്ന അയ്യപ്പവാഹനങ്ങള്‍ക്ക് പുറമെ എല്ലാ വിധ വാഹന പരിശോധനകളും ചെക്ക്പോസ്​റ്റിൽ ഉണ്ടാകും. പരിശോധനയും നിരീക്ഷണവും എന്‍ഫോഴ്‌സ്‌മൻെറ്​ പ്രവര്‍ത്തനവും ശക്തമാക്കാനും നീക്കമുണ്ട്. ചെക്ക്​പോസ്​റ്റില്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചു. മോട്ടോര്‍ വാഹന ഇന്‍സ്‌പെക്​ടർക്ക്​​ പുറമെ മൂന്ന് അസി. മോ​േട്ടാര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ട് ഓഫിസ് അസി., ഡ്രൈവര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. ഭക്തര്‍ക്കുള്ള പ്രാഥമിക ചികിത്സ സഹായം, കുടിവെള്ളം എന്നിവക്കൊപ്പം ലഘുഭക്ഷണം നല്‍കുന്നതിനുള്ള ക്രമീകരണവും ഒരുക്കും. കമ്പമെട്ടിലെ കമ്യൂണിറ്റി ഹാളില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്ക് വർധിച്ചാൽ ഹാളിനോട് ചേര്‍ന്ന് താല്‍ക്കാലിക വിശ്രമകേന്ദ്രം ഒരുക്കാനും പദ്ധതിയുണ്ട്. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ ഉടുമ്പന്‍ചോല, നെടുങ്കണ്ടം, ഇരട്ടയാര്‍, കട്ടപ്പന, വണ്ടന്‍മേട്, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ ആയിരക്കണക്കിനു ആളുകളാണ് കമ്പംമെട്ടുവഴി തമിഴ്നാട്ടിലേക്ക് ദൈനംദിനം പോകുന്നത്. ഈ പ്രദേശത്തുകാർ വിനോദ സഞ്ചാരത്തിനായി ബംഗളൂരു, മൈസൂര്‍ തുടങ്ങിയ സ്ഥലത്തേക്ക് പോകണമെങ്കില്‍ നെടുങ്കണ്ടത്തുനിന്ന്​ 40 കിലോമീറ്റര്‍ അകലെ കുമളി ആര്‍.ടി.ഒ ചെക്ക്​പോസ്​റ്റിലെത്തി പെര്‍മിറ്റ് വാങ്ങണം. വര്‍ഷങ്ങളായി ശബരിമല സീസണിൽ മാത്രം കമ്പംമെട്ടില്‍ താൽക്കാലിക ചെക്ക്പോസ്​റ്റ്​ സ്ഥാപിക്കുകയാണ് പതിവ്. ------------------ idl ndk കമ്പംമെട്ടില്‍ ആരംഭിച്ച മോട്ടോര്‍ വാഹന ചെക്ക് പോസ്​റ്റ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.