രോഗബാധ; ആദിവാസി കോളനിയിൽ ആടുകൾ ചത്തൊടുങ്ങുന്നു

മറയൂർ: രോഗബാധമൂലം കാന്തല്ലൂരിലെ ദിണ്ടുക്കൊമ്പ് ആദിവാസി കോളനിയിൽ രോഗം ബാധിച്ച്​ ആടുകൾ ചത്തൊടുങ്ങുന്നു. ഒരുമാസത്തിനിടയിൽ അമ്പതിലധികം ആടുകളാണ് ചത്തത്​. ഇവിടത്തെ താമസക്കാരായ കസ്തൂരിയുടെ 12ഉം രാധികയുടെ നാലും വേലായുധ​ൻെറ ഒമ്പതും മനോഹര​ൻെറ എട്ടും പാൽസ്വാമിയുടെ ഏഴും ആടുകൾ ചത്തതിൽ ഉൾപ്പെടുന്നു. പാരമ്പര്യമായി ആടുവളർത്തലാണ് ഇവിടെ ഉപജീവനമാർഗം. ആടുകൾ ചത്തൊടുങ്ങാൻ തുടങ്ങിയതോടെ ഈ മേഖലയിലെ കർഷകർ ദുരിതത്തിലായി. ഇതുമൂലം പത്തുലക്ഷം രൂപയോളം നഷ്​ടമുണ്ടായതായി കർഷകർ പറയുന്നു. പ്രശ്നപരിഹാരത്തിനായി മൃഗാശുപത്രി അധികൃതരെ സമീപിച്ചെങ്കിലും കൂടുതൽ പരിശോധനക്ക്​ അവർ തയാറായില്ലെന്ന്​ പരാതിയുണ്ട്​. ദിണ്ടുക്കൊമ്പ് കുടിയിലെ വേലായുധ​ൻെറ ആട് കഴിഞ്ഞ ദിവസം മൂന്ന് കുട്ടികളെ പ്രസവിക്കുകയും ഇതിൽ ഒരെണ്ണം ചാകുകയും ചെയ്തിരുന്നു. എന്നാൽ, ആടുകൾ ചത്തതായി റിപ്പോർട്ട് കിട്ടിയപ്പോൾ അന്വേഷണം നടത്തിയെന്നും പോസ്​റ്റ്​മോർട്ടം നടത്താതെ കുഴിച്ചിടരുതെന്ന്​ കർഷകർക്ക് നിർദേശം നൽകിയിരു​െന്നങ്കിലും അവഗണിച്ചെന്നും മൃഗാശുപത്രിയിലെ ഡോ. ക്ലാപ്പ് ആ​േൻറാ പറഞ്ഞു. ---------------- ചിത്രം: ചത്ത ആടുമായി ദിണ്ടുക്കൊമ്പ് ആദിവാസി കോളനിയിലെ വേലായുധൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.