അറ്റകുറ്റപ്പണിക്ക് വേണ്ടത്ര പണം ലഭിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ തൊടുപുഴ: നഗരസഭയിൽ വിവിധ റോഡുകളിൽ മാസങ്ങളായി പൊട്ടിക്കിടക്കുന്ന പൈപ്പ് ലൈനുകളിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്നും വൃദ്ധസദനത്തിൽ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശുദ്ധജലവിതരണം ഉടൻ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർമാർ തൊടുപുഴ വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. പൈപ്പ് ലൈനുകൾ പൊട്ടിക്കിടക്കുന്നത് കാരണം പലസ്ഥലത്തും കുടിവെള്ളം ലഭിക്കുന്നില്ലെന്ന് കൗൺസിലർമാർ എക്സിക്യൂട്ടിവ് എൻജിനീയറെ അറിയിച്ചു. പൈപ്പ് പൊട്ടി റോഡുകളിൽ കുഴികൾ രൂപപ്പെട്ടത് അപകടങ്ങൾക്ക് വഴിവെക്കുന്നു, പൈപ്പ് തകരാർ പരിഹരിക്കാത്തതുമൂലം പൊതുമരാമത്ത് വകുപ്പിന് റോഡിൻെറ അറ്റകുറ്റപ്പണി നടത്താൻ കഴിയുന്നില്ല, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചാൽ ഫോൺ എടുക്കാൻപോലും തയാറാകുന്നില്ല, ആറുമാസമായി വിവിധ വാർഡുകളിൽ പൈപ്പ് ലൈൻ വലിക്കുന്നതിന് നഗരസഭ മുൻകൂട്ടി പണം അടച്ചിട്ടും എസ്റ്റിമേറ്റ് എടുത്തുനൽകാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തയാറാകുന്നില്ല തുടങ്ങിയ പരാതികളും കൗൺസിലർമാർ എൻജിനീയറെ അറിയിച്ചു. എന്നാൽ, വാട്ടർ അതോറിറ്റിക്ക് അറ്റകുറ്റപ്പണി നടത്തുന്നതിന് സർക്കാറിൽനിന്ന് വേണ്ടത്ര പണം ലഭിക്കുന്നില്ലെന്ന് ചർച്ചയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പണം നൽകാത്തതിനാൽ അറ്റകുറ്റപ്പണി ചെയ്യാൻ കരാറുകാരൻ തയാറാകുന്നില്ല. വൃദ്ധസദനത്തിലേക്ക് ശുദ്ധജലവിതരണം ഉടൻ പുനഃസ്ഥാപിക്കാമെന്നും മറ്റു അറ്റകുറ്റപ്പണി കാലതാമസമില്ലാതെ പരിഹരിക്കാമെന്നുള്ള എക്സിക്യൂട്ടിവ് എൻജിനീയറുടെ ഉറപ്പിൽ ഉപരോധസമരം അവസാനിപ്പിച്ചു. സമരത്തിൽ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. ദീപക്, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ എം.എ. കരീം, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഷീജ ഷാഹുൽ ഹമീദ്, കൗൺസിലർമാരായ സഫിയ ജബ്ബാർ, രാജി അജേഷ്, സനു കൃഷ്ണൻ, റസിയ കാസിം, സാബിറ ജലീൽ, നീനു പ്രശാന്ത്, ഷെഹന ജാഫർ, നിസ സക്കീർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം - TDL101 UDF UPARODHAM തൊടുപുഴ നഗരസഭ കൗൺസിലർമാർ വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറുമായി ചർച്ചയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.