റോഡുകളുടെ നിർമാണം: കാലതാമസം ഒഴിവാക്കും

മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ്​ തീരുമാനം ഇടുക്കി: ഇടുക്കി മണ്ഡലത്തിലെ റോഡുകളുടെ നവീകരണ പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത്​ മന്ത്രി മുഹമ്മദ് റിയാസി​ൻെറ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു. മണ്ഡലത്തിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതടക്കം റോഡുകളുടെ പ്രവൃത്തികളുടെ നടത്തിപ്പിന് കാലതാമസം നേരിടുന്ന പശ്ചാത്തലത്തില്‍ മന്ത്രി റോഷി അഗസ്​റ്റി​ൻെറ ആവശ്യപ്രകാരമാണ് യോഗം വിളിച്ചത്​. മലയോര ഹൈവേ, ചേലച്ചുവട്-വണ്ണപ്പുറം റോഡ്, അടിമാലി - നത്തുകല്ല് റോഡ്, ഇടുക്കി ബൈപാസ് തുടങ്ങിയ കിഫ്ബി പദ്ധതികളുടെ നടപടി ഈ സാമ്പത്തികവര്‍ഷം തന്നെ പൂര്‍ത്തിയാക്കാൻ യോഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും സ്‌കൂള്‍ കെട്ടിടങ്ങളുടെയും ഓഫിസ് മന്ദിരങ്ങളുടെയും നിര്‍മാണ പുരോഗതി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. കാലതാമസം നേരിടുന്ന പ്രവൃത്തി ത്വരിതപ്പെടുത്താൻ ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി. കൊടിമരങ്ങൾ നീക്കണം തൊടുപുഴ: നഗരസഭ പരിധിയിൽ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടികൾ, കൊടിമരങ്ങൾ എന്നിവ സ്ഥാപിച്ചവർ തന്നെ രണ്ടുദിവസത്തിനകം നീക്കണമെന്ന്​ നഗരസഭ സെക്രട്ടറി അറിയിച്ചു. പൂർവ വിദ്യാർഥി സംഗമം തൊടുപുഴ: ന്യൂമാൻ കോളജിലെ ഇക്കണോമിക്സ്​ വിഭാഗം പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഗമം ഡിസംബർ അഞ്ചിന്​ ഉച്ചക്ക്​ രണ്ടിന്​ കോളജ്​ ജൂബിലി ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447926868, 9447146639.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.