കട്ടപ്പന: ജില്ലയിലെ കാർഷിക പ്രശ്നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കർഷക യൂനിയൻ ജില്ല കമ്മിറ്റി 10ന് രാവിലെ 10.30ന് കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ ധർണ നടത്തുമെന്ന് ജില്ല പ്രസിഡൻറ് ബിജു ഐക്കര, കൺവീനർ ജിജോ പഴയചിറ എന്നിവർ അറിയിച്ചു. വന്യജീവി ആക്രമണം തടയുക, പട്ടയപ്രശ്നത്തിലെ അപാകത പരിഹരിക്കുക, ഏലം ഉൾപ്പെടെ നാണ്യവിളകളുടെ വിലയിടിവ് തടയുക, വളം കീടനാശിനികളുടെ വിലവർധന നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.