പട്രോളിങ് അവസാനിപ്പിച്ച ദിവസം അപകടമരണം

പീരുമേട്: ശബരിമല തീർഥാടകരുടെ വാഹനങ്ങളുടെ സുഗമസഞ്ചാരത്തിനും റോഡിലെ തടസ്സങ്ങൾ ഒഴിവാക്കാനും അപകടവേളയിൽ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനത്തിനും മോട്ടോർ വാഹന വകുപ്പ്​ ആരംഭിച്ച പട്രോളിങ് അവസാനിപ്പിച്ച ദിവസം ദുരന്തം. അമലഗിരിയിൽ നടന്ന അപകടത്തിൽ രണ്ട് ശബരിമല തീർഥാടകരാണ്​ മരിച്ചത്​. വൃശ്ചികം ഒന്നിനാണ് മുണ്ടക്കയം-കുമളി ​േറാഡിൽ മോ​േട്ടാർ വാഹന വകുപ്പി​ൻെറ മൂന്ന് വാഹനം 24 മണിക്കുർ പട്രോളിങ് ആരംഭിച്ചത്. പിന്നീട് രണ്ട് വാഹനമായി കുറച്ചു. വ്യാഴാഴ്ച മുതൽ പട്രോളിങ് അവസാനിപ്പിച്ചു. ഫണ്ടി​ൻെറ അപര്യാപ്​തതയാണ് പട്രോളിങ് അവസാനിപ്പിക്കാൻ കാരണം. പ​േട്രാളിങ് വാഹനങ്ങൾക്ക് ഇന്ധനം നിറച്ച പണവും കുടിശ്ശികയാണ്​. വാഹനങ്ങൾക്ക് ഡ്രൈവർമാരായി 12 പേരെ താൽക്കാലികമായി നിയമിച്ചിരുന്നു. ഇവരുടെ കഴിഞ്ഞ മാസത്തെ വേതനവും നൽകിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.