Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 11:58 PM GMT Updated On
date_range 9 Dec 2021 11:58 PM GMTപട്രോളിങ് അവസാനിപ്പിച്ച ദിവസം അപകടമരണം
text_fieldsbookmark_border
പീരുമേട്: ശബരിമല തീർഥാടകരുടെ വാഹനങ്ങളുടെ സുഗമസഞ്ചാരത്തിനും റോഡിലെ തടസ്സങ്ങൾ ഒഴിവാക്കാനും അപകടവേളയിൽ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനത്തിനും മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പട്രോളിങ് അവസാനിപ്പിച്ച ദിവസം ദുരന്തം. അമലഗിരിയിൽ നടന്ന അപകടത്തിൽ രണ്ട് ശബരിമല തീർഥാടകരാണ് മരിച്ചത്. വൃശ്ചികം ഒന്നിനാണ് മുണ്ടക്കയം-കുമളി േറാഡിൽ മോേട്ടാർ വാഹന വകുപ്പിൻെറ മൂന്ന് വാഹനം 24 മണിക്കുർ പട്രോളിങ് ആരംഭിച്ചത്. പിന്നീട് രണ്ട് വാഹനമായി കുറച്ചു. വ്യാഴാഴ്ച മുതൽ പട്രോളിങ് അവസാനിപ്പിച്ചു. ഫണ്ടിൻെറ അപര്യാപ്തതയാണ് പട്രോളിങ് അവസാനിപ്പിക്കാൻ കാരണം. പേട്രാളിങ് വാഹനങ്ങൾക്ക് ഇന്ധനം നിറച്ച പണവും കുടിശ്ശികയാണ്. വാഹനങ്ങൾക്ക് ഡ്രൈവർമാരായി 12 പേരെ താൽക്കാലികമായി നിയമിച്ചിരുന്നു. ഇവരുടെ കഴിഞ്ഞ മാസത്തെ വേതനവും നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story