ക്ഷേത്ര ഭണ്ഡാരത്തിൽനിന്ന് പണം മോഷ്​ടിച്ചയാളെ പിടികൂടി

അടിമാലി: ക്ഷേത്ര ഭണ്ഡാരത്തിൽനിന്ന് പണം മോഷ്​ടിച്ചയാളെ നാട്ടുകാർ പിടികൂടി. കമ്പിളികണ്ടം സ്വയംവര പാർവതി ക്ഷേത്രത്തിൽനിന്നാണ് രാജകുമാരി നടുമറ്റം ചൂടമ്മാന അപ്പച്ചൻ എന്ന ജോസഫ് (70) പിടിയിലായത്. ബുധനാഴ്​ച രാത്രി 12ഓടെ ഓഫിസ് മുറിയിലുണ്ടായിരുന്ന ശാന്തിക്കാരൻ ശബ്​ദം കേട്ട്​ നോക്കിയപ്പോൾ ഇയാൾ ക്ഷേത്രനടക്കലിരുന്ന ഭണ്ഡാരം പൊളിക്കുകയായിരുന്നു. ഉടൻ ക്ഷേത്ര കമ്മിറ്റിക്കാരെ വിളിച്ചറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയവർ തൊട്ടടുത്ത്​ കുളത്തിലെ വലക്കുള്ളിൽ ഒളിച്ചിരുന്ന ജോസഫിനെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. 500ഓളം രൂപയും കണ്ടെടുത്തു. വെള്ളത്തൂവൽ പൊലീസ് അടിമാലി കോടതിയിൽ ഹാജരാക്കി. ഇയാൾ നേര​േത്ത നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. idl adi 7 teft ചിത്രം. മോഷണക്കേസിൽ പിടിയിലായ ജോസഫ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.