Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 11:59 PM GMT Updated On
date_range 9 Dec 2021 11:59 PM GMTക്ഷേത്ര ഭണ്ഡാരത്തിൽനിന്ന് പണം മോഷ്ടിച്ചയാളെ പിടികൂടി
text_fieldsbookmark_border
അടിമാലി: ക്ഷേത്ര ഭണ്ഡാരത്തിൽനിന്ന് പണം മോഷ്ടിച്ചയാളെ നാട്ടുകാർ പിടികൂടി. കമ്പിളികണ്ടം സ്വയംവര പാർവതി ക്ഷേത്രത്തിൽനിന്നാണ് രാജകുമാരി നടുമറ്റം ചൂടമ്മാന അപ്പച്ചൻ എന്ന ജോസഫ് (70) പിടിയിലായത്. ബുധനാഴ്ച രാത്രി 12ഓടെ ഓഫിസ് മുറിയിലുണ്ടായിരുന്ന ശാന്തിക്കാരൻ ശബ്ദം കേട്ട് നോക്കിയപ്പോൾ ഇയാൾ ക്ഷേത്രനടക്കലിരുന്ന ഭണ്ഡാരം പൊളിക്കുകയായിരുന്നു. ഉടൻ ക്ഷേത്ര കമ്മിറ്റിക്കാരെ വിളിച്ചറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയവർ തൊട്ടടുത്ത് കുളത്തിലെ വലക്കുള്ളിൽ ഒളിച്ചിരുന്ന ജോസഫിനെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. 500ഓളം രൂപയും കണ്ടെടുത്തു. വെള്ളത്തൂവൽ പൊലീസ് അടിമാലി കോടതിയിൽ ഹാജരാക്കി. ഇയാൾ നേരേത്ത നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. idl adi 7 teft ചിത്രം. മോഷണക്കേസിൽ പിടിയിലായ ജോസഫ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story