'സുരക്ഷിത യാത്ര'ക്ക്​ ഫണ്ടില്ല

തൊടുപുഴ: ഫണ്ടില്ലാത്തതിനെത്തുടർന്ന്​ ഒരാഴ്​ചയായി നിർത്തിവെച്ച മോ​േട്ടാർ വാഹന വകുപ്പി​ൻെറ 'സേഫ്​ സോൺ' പദ്ധതി പുനരാരംഭിക്കാനുള്ള തീരുമാനം അവസാന നിമിഷം ഉപേക്ഷിച്ചു. ഫണ്ടില്ലെന്ന കാരണത്താൽ ശബരിമല തീർഥാടകർക്ക്​ ദേശീയ പാതയിൽ സുരക്ഷിതയാത്ര ഉറപ്പാക്കുന്ന പദ്ധതി ഇതോടെ വീണ്ടും അനിശ്ചിതത്വത്തിലായി. പദ്ധതി ഇനി പുനരാരംഭിക്കാനാകുമോയെന്നും​ ഉറപ്പില്ല​. ശബരിമല തീർഥാടന കാലമായതോടെ മുൻവർഷങ്ങളിലേതുപോലെ ജനുവരി 20വരെ തുടരാൻ ലക്ഷ്യമിട്ടാണ്​ കുമളി-മുണ്ടക്കയം റൂട്ടിൽ 'സേഫ്​ സോൺ' തുടങ്ങിയത്​. കയറ്റവും വളവും കൊക്കയും നിറഞ്ഞ വഴികളിലൂടെ അയ്യപ്പഭക്തരുമായി എത്തുന്ന സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർക്ക്​ ആവശ്യമായ മാർഗനിർദേശം നൽകുക, കേടാകുന്ന വാഹനങ്ങൾ നന്നാക്കാൻ സഹായമെത്തിക്കുക, അപകടമുണ്ടായാൽ അടിയന്തര രക്ഷാപ്രവർത്തനം നടത്തുക, വൈദ്യസഹായം ലഭ്യമാക്കുക, റോഡപകടങ്ങൾ ഇല്ലാതാക്കുക എന്നിവയാണ്​ പദ്ധതിയുടെ ലക്ഷ്യങ്ങൾ. എല്ലാ വർഷവും മുൻകൂറായോ പദ്ധതി തുടങ്ങിയ ഉടനെയോ ഗതാഗത വകുപ്പ്​ ഇതിന്​ ഫണ്ട്​ അനുവദിച്ചിരുന്നു. ഇത്തവണയും 65 ലക്ഷം രൂപ അനുചവദിച്ചെങ്കിലും ചീഫ്​ സെക്രട്ടറി ചെക്ക്​ ഒപ്പിടാത്തതിനാൽ ആവശ്യമായ പണം കിട്ടിയില്ല. ഇതോടെ, പദ്ധതി പ്രതിസന്ധിയിലായി. പട്രോളിങ്​ നടത്തുന്ന വാഹനങ്ങൾക്ക്​ ഇന്ധനം വാങ്ങിയ ഇനത്തിൽ പമ്പുകൾക്ക്​ ലക്ഷക്കണക്കിന്​ രൂപ കൊടുക്കാനുണ്ട്​. ഡ്രൈവർമാരുടെ ശമ്പളം, ജീവനക്കാർക്ക്​ കുട്ടിക്കാനത്തെ പൊലീസ്​ ക്യാമ്പിൽനിന്ന്​ ഭക്ഷണംവാങ്ങി നൽകിയ തുക എന്നിവയും കുടിശ്ശികയാണ്​. കുടിശ്ശിക തീർക്കാതെ ഡീസലും ഭക്ഷണവും ഡ്രൈവർമാരെയും കിട്ടില്ലെന്ന അവസ്ഥയായപ്പോഴാണ്​​ കഴിഞ്ഞ ഒമ്പതിന്​ പദ്ധതി നിർത്തിവെച്ചത്​. ഇതോടെ, ഇൗ റൂട്ടിൽ അപകടങ്ങളും പതിവായി. ഒരാഴ്​ചക്കിടെയുണ്ടായ അപകടങ്ങളിൽ രണ്ട്​ തീർഥാടകർ മരിക്കുകയും 11 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ഫണ്ട്​ അനുവദിച്ചിട്ടുണ്ടെന്നും ബുധനാഴ്​ച പദ്ധതി പുനരാരംഭിക്കണമെന്നും ചൊവ്വാഴ്​ച കുട്ടിക്കാനത്തെത്തിയ ദക്ഷിണമേഖല ഡെപ്യൂട്ടി ഗതാഗത കമീഷണർ ബന്ധപ്പെട്ടവർക്ക്​ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച്​ ഡ്രൈവർമാരെ തിരിച്ചുവിളിക്കുകയും മറ്റ്​ ഒരുക്കം പൂർത്തിയാക്കുകയും ചെയ്​തു. എന്നാൽ, അനുവദിച്ച തുക വളരെ തുച്ഛമാണെന്നും പദ്ധതി പുനരാരംഭിക്കാനാവില്ലെന്നും രാത്രിയോടെ നോഡൽ ഒാഫിസറുടെ അറിയിപ്പെത്തി. 2010ൽ ആരംഭിച്ച പദ്ധതി ഫണ്ടില്ലാത്തതിനാൽ നിലക്കുന്നത്​ ഇതാദ്യമാണ്​. അധിക ആനുകൂല്യങ്ങളില്ലാതെ പദ്ധതിക്കായി ജോലിചെയ്യാൻ തയാറാണെന്നും ഫണ്ടില്ലാത്തത്​ മാത്രമാണ്​ തടസ്സമെന്നും ജില്ലയിലെ മോ​േട്ടാർ വാഹന ഉദ്യോഗസ്ഥർ പറയുന്നു. അനുവദിക്കുന്ന തുക ബാക്കിവന്നാൽ കൃത്യമായി തിരിച്ചടക്കാറുണ്ടെന്നും ഇവർ പറയുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ 65 ലക്ഷം രൂപ അനുവദിക്കാനാവില്ലെന്ന ചില ഉദ്യോഗസ്ഥരുടെ കടുംപിടിത്തമാണ്​ പദ്ധതിക്ക്​ തിരിച്ചടിയായതെന്നും അറിയുന്നു. ഫണ്ട്​ അനുവദിച്ചു -മന്ത്രി ആൻറണി രാജു സേഫ്​ സോൺ പദ്ധതിക്ക് ചൊവ്വാഴ്​ച വൈകി​േട്ടാടെ ഫണ്ട്​ അനുവദിച്ചെന്ന്​ ഗതാഗത മന്ത്രി ആൻറണി രാജു 'മാധ്യമ'ത്തോട്​ പറഞ്ഞു. വൻ തുക കുടിശ്ശിക ഉള്ളതായോ അനുവദിച്ച ഫണ്ട്​ അപര്യാപ്​തമാണെന്നോ ഉള്ള പരാതി മോ​േട്ടാർ വാഹന വകുപ്പ്​ ഉദ്യോഗസ്ഥർക്ക്​ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പദ്ധതി ഇനിയും പുനരാരംഭിക്കാത്തതിനെക്കുറിച്ച്​ മന്ത്രി പ്രതികരിച്ചില്ല. ചിത്രങ്ങൾ TDL antony raju TDL news cutting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.