ചെറുതോണി: ടൗണില്‍ മദ്യപിച്ചശേഷം ബൈക്ക് റൈഡിങ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്ന് കൗമാരക്കാരില്‍ രണ്ടുപേരെ ഇടുക്കി പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ചെറുതോണി പാലത്തിലൂടെ അമിതവേഗത്തിലും അമിത ശബ്ദത്തോടെയും ബൈക്ക്ഓടിക്കുകയായിരുന്നു. മൂന്നുപേരുണ്ടെങ്കിലും രണ്ടുപേര്‍ മാറിമാറിയാണ് ബൈക്ക് ഒടിച്ചിരുന്നത്. ആരും ഹെല്‍മറ്റ് ഉപയോഗിച്ചിരുന്നില്ല.
നാട്ടുകാര്‍ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തിയതറിഞ്ഞ് ഓടിച്ചുപോകുന്നതിനിടെ പെട്രോള്‍ തീര്‍ന്നതിനാല്‍ ഒരാൾ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബൈക്കിന് നമ്പര്‍ പ്ലേറ്റില്ലാത്തതും ഇവിടെ കാണത്തതുമാണെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. പ്രതിയില്‍ ഒരാള്‍ പോക്സോ, മയക്കുമരുന്ന് കേസില്‍ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.