ധർണ ഇന്ന് തൊടുപുഴ: തൊടുപുഴ-അഞ്ചിരി-ആനക്കയം റൂട്ടിൽ 10 ടണ്ണിലധികം ഭാരമുള്ള വാഹനങ്ങൾ നിരോധിക്കുക, റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക, റോഡിലെ സംരക്ഷണഭിത്തിയും കലുങ്കുകളും അടിയന്തരമായി പുനർനിർമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സേവ് അഞ്ചിരി ആക്ഷൻ ഫോറത്തിൻെറ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 11ന് തൊടുപുഴ പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ ഒാഫിസിന് മുന്നിൽ ധർണ നടത്തും. മാസ്റ്റർപ്ലാൻ: സി.പി.എം ജാഥ ജനവഞ്ചന -യു.ഡി.എഫ് തൊടുപുഴ: നഗരസഭ മാസ്റ്റർ പ്ലാൻ ജെസി ആൻറണി കൗൺസിലിൽ അവതരിപ്പിച്ചപ്പോൾ സർവാത്മന പിന്തുണച്ച സി.പി.എം ഇപ്പോൾ യു.ഡി.എഫിനെതിരെ ജാഥ നടത്തുന്നത് ജനവഞ്ചനയാണെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ. ദീപക്, എം.എ. കരീം, ജോസഫ് ജോൺ എന്നിവർ ആരോപിച്ചു. മാസ്റ്റർ പ്ലാൻ അംഗീകരിച്ച കൗൺസിലിൽ ഇപ്പോൾ എൽ.ഡി.എഫിലുള്ള ജെസി ആൻറണി ഉൾപ്പെടെ 35ൽ 21പേർ എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങളായിരുന്നു. മാസ്റ്റർപ്ലാൻ ജനങ്ങളുടെ മേൽ അടിച്ചേൽപിച്ച ജെസി ആൻറണി ഇപ്പോൾ എൽ.ഡി.എഫിൽ ആയതിനാൽ അവരെ വെള്ളപൂശി പാപഭാരം യു.ഡി.എഫിന് മേൽ വെക്കാനുള്ള ശ്രമം വിലപ്പോകില്ല. മാസ്റ്റർ പ്ലാനിലെ ഭൂരിപക്ഷം പദ്ധതികളും ഒഴിവാക്കേണ്ടി വരുന്ന സാഹചര്യത്തിൽ സമഗ്രമായ പ്ലാൻ തയാറാക്കാൻ വിദഗ്ധ ഏജൻസിയെ ഏൽപിക്കണം. മാസ്റ്റർപ്ലാനിനെതിരെ സമരം ചെയ്യുന്ന സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും യു.ഡി.എഫ് പിന്തുണ നൽകും. എൽ.ഡി.എഫ്, ബി.ജെ.പി നിലപാടുകൾക്കെതിരെ പൊതുയോഗം സംഘടിപ്പിച്ച് പ്രചാരണം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.