എം.എൽ.എ ഓഫിസ്​ മാർച്ച് നടത്തി

പീരുമേട്: മുല്ലപ്പെരിയാർ വിഷയത്തിൽ വാഴൂർ സോമൻ എം.എൽ.എയ​ുടെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ്​ മാർച്ച്​ നടത്തി. ഡി.സി.സി സെക്രട്ടറി ബിജോ മാണി ഉദ്ഘാടനം ചെയ്തു. സർക്കാറി​ൻെറയും എം.എൽ.എയുടെയും നിലപാടിൽ പ്രതിഷേധിച്ച്​ പൊതുനിരത്തിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ്​ ഫ്രാൻസിസ് ദേവസ്യ അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ്​ സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് രാജു, ജില്ല സെക്രട്ടറി മോബിൻ മാത്യു, മനോജ് രാജൻ, നിക്​സൺ ജോർജ്, അഭിൻ ആൽബർട്ട്, കാജ പാമ്പനാർ, ഷാൻ അരുവിപ്ലാക്കൽ, സി. യേശുദാസ് എന്നിവർ സംസാരിച്ചു. ചിത്രം idl_ pmd - 2 വാഴൂർ സോമൻ എം.എൽ.എയ​ുടെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ്​ നടത്തിയ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.