മുല്ലപ്പെരിയാർ: ഏകദിന ഉപവാസ സമരം

കുമളി: മുല്ലപ്പെരിയാർ ഡാം പുനർ നിർമിക്കണമെന്ന്​ ആവശ്യപ്പെട്ട് വെള്ളാരംകുന്ന് കോൺഗ്രസ് മേഖല കമ്മിറ്റി നേതൃത്വത്തിൽ ഞായറാഴ്​ച ഏകദിന ഉപവാസ സമരം നടത്തും. പെരിയാറി​ൻെറ തീരപ്രദേശങ്ങളിൽ അധിവസിക്കുന്ന 36 ലക്ഷം വരുന്ന മനുഷ്യജീവന് കേന്ദ്ര സംസ്ഥന സർക്കാറുകൾ പുല്ലുവിലയാണ് കൽപിക്കുന്നതെന്ന്​ ഇവർ കുറ്റപ്പെടുത്തി. ഡീൻ കുര്യാക്കോസ് എം.പി ഉദ്​ഘാടനം ചെയ്യും. വൈകീട്ട് നാലിന് സമാപനം ഡി.സി.സി. പ്രസിഡൻറ്​ സി.പി മാത്യു നിർവഹിക്കും. 126 പേരാണ്​ ഉപവാസത്തി​ൻെറ ഭാഗമാകുന്നതെന്ന് നേതാക്കളായ റോബിൻ കരയ്ക്കാട്ട്, പ്രസാദ് മാണി, ബിനോയി നടുപറമ്പിൽ, ചെറിയാൻ ചുള്ളിയ്ക്കൽ, റോജോ പുത്തേട്ട്, ​േജ്യാതിഷ് മറ്റപ്പള്ളിൽ, റെജി കൊട്ടാരംപറമ്പിൽ, ബിബിൻ പുതിയിടം ജോമോൻ മുരിയൻകാവിൽ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.