തീർഥാടകരുടെ വാഹനം തിട്ടയിലിടിച്ച് മൂന്നുപേർക്ക് പരിക്ക്

പീരുമേട്: ദേശീയപാത 183ൽ വളഞ്ചങ്കാനം വളവിൽ നിയന്ത്രണം വിട്ട ശബരിമല തീർഥാടകരുടെ ബസ് തിട്ടയിലിടിച്ച് മൂന്ന് തീർഥാടകർക്ക് പരിക്ക്. തമിഴ്നാട്ടിൽനിന്ന് ശബരിമലക്കുപോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്​ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട ബസ് റോഡ് വക്കിലെ മൺതിട്ടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ തിരുവട്ടൂർ സ്വദേശികളായ സുബ്രമണി (50) രാജേന്ദ്രൻ (60) കൃഷ്ണ (65) എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഹൈവേ പൊലീസ്​ രക്ഷാപ്രവർത്തനം നടത്തി. ബസിൽ 45 തീർഥാടകർ ഉണ്ടായിരുന്നു. 50 മീറ്റർ താഴെ കൊടുംവളവും കൊക്കയുമായ ഇവിടെ മൺതിട്ടയിൽ ബസ് ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവായി. ചിത്രവിവരണം idl - pmd - 1 നിയന്ത്രണംവിട്ട ബസ് മൺതിട്ടയിൽ ഇടിച്ചുനിൽക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.