പക്ഷിപ്പനി: അതിർത്തിയിൽ ജാഗ്രത, വാഹനങ്ങൾ അണുമുക്തമാക്കുന്നു

കുമളി: സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്​ത സാഹചര്യത്തിൽ തമിഴ്നാട് അതിർത്തിയിൽ ജാഗ്രത ശക്തമാക്കി. കേരളത്തിലേക്ക് കോഴി, താറാവ്, മുട്ട എന്നിവയുമായി പോയിവരുന്ന മുഴുവൻ വാഹനങ്ങളും അതിർത്തിയിൽ നിർത്തി അണുമുക്തമാക്കിയ ശേഷമാണ് തമിഴ്​നാട്ടിലേക്ക്​ പോകാൻ അനുവദിക്കുന്നത്. ഇതോടൊപ്പം കേരളത്തിൽനിന്നുള്ള ചരക്ക്, യാത്ര വാഹനങ്ങളും അതിർത്തിയിൽ തടഞ്ഞ് അണുനാശിനി തളിക്കുന്നുണ്ട്. സംസ്ഥാന അതിർത്തി ജില്ലയായ തേനിയിൽനിന്ന്​ കേരളത്തിലേക്കുള്ള കുമളി, കമ്പംമെട്ട്, ബോഡിമെട്ട് ഭാഗങ്ങളിലെല്ലാം തമിഴ്​നാട്​ മൃഗ സംരക്ഷണ വകുപ്പി​ൻെറ കീഴിൽ പ്രത്യേക ക്യാമ്പുകൾ തുറന്നാണ് പക്ഷിപ്പനി പടരുന്നത് തടയാൻ നടപടി സ്വീകരിച്ചിട്ടുള്ളത്. Cap: തമിഴ്​നാട്​ അതിർത്തിയിൽ പക്ഷിപ്പനി തടയുന്നതിനായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു .......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.