കാറപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

മൂന്നാര്‍: നിയന്ത്രണംവിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നാര്‍ സ്വദേശികളായ മൂന്നുപേർക്ക്​ പരിക്ക്. മൂന്നാര്‍ സി.എസ് എന്‍ജിനീയറിങ്​ വര്‍ക്സ് ഉടമ സി.എസ്. ഡേവിഡ് (74) മകന്‍ ജൂലിയന്‍ (51) ഭാര്യ പത്മ സുഗന്ധി (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്​​. കോയമ്പത്തൂരില്‍നിന്ന്​ മൂന്നാറിലേക്ക് വന്ന കാർ പെരിയവരയില്‍ വെള്ളിയാഴ്ച ഉച്ചക്ക്​ മൂന്നുമണിയോടെയാണ് 50 അടി താഴ്ചയിലേക്ക്​ മറിഞ്ഞത്. മരത്തില്‍ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.ഡി.എച്ച്.പി കമ്പനി ഉദ്യോഗസ്ഥൻ ജൂലിയന്‍റെ പരിക്ക് സാരമുള്ളതാണ്. ഭാര്യ പത്മ സുഗന്ധി മൂന്നാര്‍ എല്‍.എഫ് സ്‌കൂൾ അധ്യാപികയാണ്. മൂന്നാറില്‍നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും പൊലീസും നാട്ടുകാരും ചേർന്നാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. ചിത്രം 1 അപകടത്തില്‍പ്പെട്ട കാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.