ബസുകൾ ട്രിപ്പ്​ മുടക്കുന്നു; യാത്രാക്ലേശത്തിൽ ജനം

രാത്രി എട്ടിന്​ ശേഷം 80 ശതമാനവും മുടങ്ങുന്നു അടിമാലി: സ്വകാര്യ ബസുകൾ സർവിസ് മുടക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ഗ്രാമ പ്രദേശങ്ങളിലേക്കുള്ള സർവിസുകളാണ് കൂടുതൽ മുടക്കുന്നത്. നേരത്തേ സർവിസ് നടത്തിയിരുന്നവയിൽ പകുതിപോലും ഇപ്പോൾ ഇല്ല. രാത്രി എട്ട്​ മണിക്ക് ശേഷമുള്ള സർവിസുകളിൽ 80 ശതമാനവും മുടങ്ങുകയാണ്​. വിദ്യാർഥികളെയാണ് ഇത്​ ഏറെ ബാധിച്ചത്. ലോക്​ഡൗൺ കാലത്ത് നിർത്തിവെച്ച സർവിസുകളാണ് ഇപ്പോഴും പുനരാരംഭിക്കാത്തത്. കൊന്നത്തടി, മാങ്കുളം, വാത്തിക്കുടി, സേനാപതി, ശാന്തൻപാറ, പഴമ്പിളിച്ചാൽ, വട്ടവട, മറയൂർ, കാന്തല്ലൂർ, കോവിലൂർ, ദേവികുളം, ചിന്നക്കനാൽ, ബൈസൺവാലി, മുരിക്കാശ്ശേരി, പൊട്ടൻകാട്, ചെങ്കുളം, ചിന്നാർ, പെരിഞ്ചാംകുട്ടി, പനംകുട്ടി, ബദേൽ തുടങ്ങി ജില്ലയിലെ ചെറുതും വലുതുമായ എല്ലാ മേഖലയിലും യാത്രാ ക്ലേശം രൂക്ഷമാണ്. സ്വന്തമായി വാഹനങ്ങളില്ലാത്തവരും വിദ്യാർഥികളും സ്ത്രീകളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. മരക്കാനം, മുക്കുടിൽ, കുത്തുങ്കൽ, കൊന്നത്തടി ഭാഗങ്ങളിലുള്ള യാത്രക്കാർ കിലോമീറ്ററുകൾ നടന്നാണ് യാത്ര തുടരുന്നത്. ദൂരെ സ്ഥലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. യാത്രക്കാർ കുറവാണെന്നാണ് ഓടാത്തതിന് കാരണമായി ബസ് ജീവനക്കാർ പറയുന്നത്. എന്നാൽ, ഓടുന്ന ബസുകളിലെല്ലാം നിറയെ ആളുണ്ടെന്ന് യാത്രക്കാരും പറയുന്നു. നഷ്ടം കാരണമാണ് ഓടാത്തതെങ്കിൽ അത്തരം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകളോ പകരം മറ്റ് ബസുകളോ ഓടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടുത്ത ആഴ്ച സ്‌കൂളുകൾ പൂർണമായി തുറക്കുന്നതോടെ ബസ് സർവിസ് പുനരാരംഭിച്ചില്ലെങ്കിൽ ദുരിതം ഇരട്ടിക്കും. ലോക് ഡൗണിനു ശേഷം ഞായറാഴ്ച മിക്ക ബസുകളും ഓടുന്നില്ല. നൂറിലധികം ബസുകൾ അടിമാലിയിൽ സർവിസ് നടത്തുന്നുണ്ടെങ്കിലും അനുവദിച്ചിട്ടുള്ള പെർമിറ്റ് പൂർത്തിയാക്കി ഓടുന്നത് 10ൽ താഴെ ബസുകളാണ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.