* ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി നടപടികൾ തുടങ്ങി ഒറ്റപ്പെട്ട പ്രദേശങ്ങളിലും കുടിവെള്ളമെത്തും

തൊടുപുഴ: ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും ഒറ്റപ്പെട്ട പ്രദേശങ്ങൾ, ഭവനങ്ങൾ, വിദൂര ആദിവാസി ​കോളനികളിലുമടക്കം കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. 2023-24ഓടെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലേക്കും നൂറുശതമാനം ടാപ്പ് വാട്ടര്‍ കണക്ഷന്‍ നല്‍കാനാണ്​ പദ്ധതി ലക്ഷ്യം വെക്കുന്നത്​. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ഗ്രാമപഞ്ചായത്തുകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളുടെയും ആദിവാസിക്കുടികളുടെയുമടക്കം വിവരങ്ങൾ ശേഖരിച്ചതായും ഇവിടങ്ങളിൽ​ വെള്ളമെത്തി തുടങ്ങിയതായും അധികൃതർ പറഞ്ഞു​. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, വാട്ടര്‍ അതോറിറ്റി ജലവിതരണ-പദ്ധതി നിർവഹണ വിഭാഗം എക്‌സി. എൻജിനീയര്‍മാര്‍, എസ്.സി/എസ്.ടി ജില്ല വികസന ഓഫിസര്‍മാര്‍, ഭൂജല വകുപ്പ് ജില്ല ഓഫിസര്‍, ജലനിധി മേഖല പദ്ധതി ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ്​ നടപടികൾ പുരോഗമിക്കുന്നത്​. ഇടമലക്കുടിയടക്കമുള്ള ചില കുടികളിൽ കുടിവെള്ള പദ്ധതി നടപ്പാക്കാൻ പ്രയോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്​​. അവിടങ്ങളിൽ സാമഗ്രികൾ എത്തിക്കുന്നതും കിണർ കുഴിക്കുന്നതും പമ്പിങ്ങുമടക്കം പ്രയാസമുള്ള കാര്യമാണ്​. എങ്കിലും കിണർ കുഴിച്ച്​ നടപടികൾ തുടങ്ങിയിട്ടുണ്ട്​​. ഇവിടങ്ങളിൽ വൈദ്യുതിയുടെ അഭാവവും വെല്ലുവിളി ഉയർത്തുന്നുണ്ട്​​​.​ ജില്ലയിലെ പല വിദൂര ആദിവാസിക്കുടികളിലും ഈ പ്രശ്നം തന്നെ നേരിടുന്നു. സോളാർ പമ്പുകൾ സ്ഥാപിച്ച്​ വെള്ളമെത്തിക്കുന്ന കാര്യങ്ങളും പരിഗണനയിലാണ്​. ഹൈറേഞ്ചിലെ ചിലയിടങ്ങളിൽ നിയന്ത്രിത അളവിൽ കുഴൽ കിണറുകൾ കുഴിക്കുന്നുണ്ട്​. അടിയന്തര സാഹചര്യത്തിൽ മാത്രമാണ്​ ഇതിന്​ അനുമതി. ചില പഞ്ചായത്തുകളിൽ കുടിവെള്ള ലഭ്യതക്കുറവ്​ നേരിടുന്നുണ്ടെന്ന്​ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍ററ്​ ജജി കെ. ഫിലിപ്പ്​ പറഞ്ഞു​. മോട്ടോർ മാറിവെക്കുന്നതടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നുമുണ്ട്​​. ജല അതോറിറ്റിയുമായി ബന്ധപ്പെട്ട്​ കൂടുതൽ പദ്ധതികൾ പൂർത്തിയായി വരുകയാണ്​. ഭൂരിഭാഗവും മാർച്ചിന്​ മുമ്പായി തീർക്കും. ഇതോടെ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നങ്ങൾക്ക്​ ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമെന്നും പ്രസിഡന്‍റ്​ പറഞ്ഞു. പച്ചക്കറി വില കുറയുന്നു​ തമിഴ്‌നാട്ടിൽനിന്ന് സുലഭമായി എത്തിത്തുടങ്ങി തൊടുപുഴ: കുതിച്ചുയർന്ന പച്ചക്കറി വിലയുടെ ഗ്രാഫ് താഴുന്നു. തമിഴ്‌നാട്ടിൽ വില കുറഞ്ഞതാണ് ഇടുക്കിയിലും വില കുറയാൻ കാരണം. നാടൻ പച്ചക്കറികളും മാർക്കറ്റിലേക്ക്​ വന്നുതുടങ്ങിയതോടെ ​ വിപണിയിൽ വിലക്കുറവ്​ പ്രകടമായിട്ടുണ്ട്​. നൂറും കടന്നു മുന്നേറിയ തക്കാളി മൊത്തവില ഇപ്പോൾ 30 രൂപയിലെത്തി. ഉ​ൽപാ​ദ​ന​ക്കു​റ​വും ഇ​ന്ധ​ന​വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന​യും ​മൂ​ലവുമാണ്​ പ​ച്ച​ക്ക​റി​യു​ടെ വി​ല ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നി​ടെ കു​ത്ത​നെ ഉ​യ​രാൻ കാരണമെന്ന്​ വ്യാപാരികൾ പറഞ്ഞിരുന്നു. തമിഴ്‌നാട്ടിൽനിന്ന് എല്ലാ ഇനം പച്ചക്കറികളും സുലഭമായി വന്നു തുടങ്ങിയെന്ന് ഇവർ പറഞ്ഞു. വി​ല പ​ഴ​യ നി​ര​ക്കി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും വ​ലി​യ വ്യ​ത്യാ​സം ഉ​ണ്ടാ​യ​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. പ​ച്ച​മു​ള​ക് -80, പാ​വ​ക്ക -40, പ​യ​ർ -40, വെ​ണ്ട​ക്ക -30, ത​ക്കാ​ളി -30, ബീ​റ്റ്റൂ​ട്ട് -35, കാ​ബേ​ജ് -35, പ​ട​വ​ലം -16, കോ​വ​ക്ക -33, വെ​ള്ള​രി​ക്ക -12 എ​ന്നി​ങ്ങ​നെ​യാ​ണ് മാ​ർ​ക്ക​റ്റി​ലെ ചി​ല്ല​റ വി​ല. എ​ന്നാ​ൽ, മു​രി​ങ്ങക്കും പ​ച്ച​മാ​ങ്ങ​ക്കും വി​ല കു​റ​ഞ്ഞി​ട്ടി​ല്ല. മു​രി​ങ്ങ​ക്ക കി​ലോക്ക്​ 200 രൂ​പ​യും പ​ച്ച​മാ​ങ്ങ​ക്ക്​ 90 രൂ​പ​യും കാ​ര​റ്റി​നു 80 രൂ​പ​യു​മാ​ണ് നി​ല​വി​ലെ വി​ല. സം​സ്ഥാ​ന​ത്ത് മ​ഴ മാ​റി വേ​ന​ൽ​ആ​രം​ഭി​ച്ച​തോ​ടെ പ​ച്ച​ക്ക​റി കൃ​ഷി കൂ​ടു​താ​ലാ​യി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൊ​യ്ത്ത് ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ലാ​ണ് പ​യ​ർ, വെ​ള്ള​രി, പ​ട​വ​ലം, വെ​ണ്ട, പാ​വ​ൽ തു​ട​ങ്ങി​യ​വ കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. കു​ടും​ബ​ശ്രീ​യു​ടെ​യും മ​റ്റും നേ​തൃ​ത്വ​ത്തി​ൽ ജ​ല​സേ​ച​ന സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. കൃ​ഷി​ഭ​വ​ന്‍റെ സ​ബ്സി​ഡി​യോ​ടെ മ​ഴ​മ​റ കൃ​ഷി​യും ഗ്രോ​ബാ​ഗ് കൃ​ഷി​യും വ്യാ​പ​ക​മാ​യി ന​ട​ത്തി​വ​രു​ന്നു​ണ്ട്. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​രി​ശുസ്ഥ​ല​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക്ക് സ​ബ്സി​ഡി ന​ൽ​കു​ന്ന​തും നി​ര​വ​ധി​ പേ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.