ദേവികുളം മണ്ഡലത്തില്‍ ആറ്​ ഇലക്​ട്രിക് ചാര്‍ജിങ്​ സ്‌റ്റേഷൻ

അടിമാലി: ദേവികുളം മണ്ഡലത്തിലെ ആറ് കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ചാർജിങ്​ സ്‌റ്റേഷനുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി അഡ്വ. എ. രാജ എം.എല്‍.എ പറഞ്ഞു. മൂന്നാര്‍, അടിമാലി, ഇരുമ്പുപാലം, ആനച്ചാല്‍, മറയൂര്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളിലാകും സ്​റ്റേഷനുകൾ നിര്‍മിക്കുക. ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ഓട്ടോകള്‍ തുടങ്ങിയവ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സ്‌റ്റേഷന്‍ മൂന്നാറില്‍ നിര്‍മിക്കും. മറ്റിടങ്ങളില്‍ ഇരുചക്രവാഹനങ്ങളും ഓട്ടോകളും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സ്‌റ്റേഷനുകളായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.