സുവര്‍ണ ജൂബിലി സമാപനവും തിരുനാൾ ആഘോഷവും

കട്ടപ്പന: തോപ്രാംകുടി സെന്‍റ്​ മരിയാഗൊരേത്തി പള്ളി 20 മുതല്‍ 27വരെ നടക്കുമെന്ന് പള്ളി വികാരി ജോർജ് കൊല്ലംപറമ്പിൽ അറിയിച്ചു. എട്ട് ദിവസം നീളുന്ന സമാപന ആഘോഷങ്ങള്‍ക്കാണ് 20ന് തുടക്കമാകുന്നത്. 20ന് തിരുനാള്‍ കൊടിയേറ്റ്​. കോതമംഗലം രൂപത മുന്‍ മേലധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ കുര്‍ബാന അർപ്പിച്ച്​ ജൂബിലി സമാപന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. 21ന് രാവിലെ ആറിന് കുര്‍ബാന ഫാ. തോമസ്‌കുട്ടി വെട്ടിക്കല്‍, വൈകീട്ട് 4.30ന് കുര്‍ബാന -ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍, 22ന് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും കുര്‍ബാനയും -കോതമംഗലം രൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, 23ന് ഇടവക സംഗമവും സമൂഹ ബലിയും 24ന് ജൂബിലി കുര്‍ബാന- ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, സ്‌നേഹ വിരുന്ന്. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് ഡിജിറ്റല്‍ സുവനീര്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ കലാപരിപാടി, 25ന് രാവിലെ ഏഴിന് അമ്പ് പ്രദക്ഷിണം, വൈകീട്ട് 4.30ന് മരിച്ചവരുടെ ഓര്‍മദിനം -ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. എബ്രഹാം പുറയാറ്റ്, 26ന് രാവിലെ ഏഴിന് ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിക്കല്‍, വൈകീട്ട് നാലിന് തിരുനാള്‍ പാട്ടുകുര്‍ബാന, ടൗണ്‍ പ്രദക്ഷിണം, തുടര്‍ന്ന് തിരുനാള്‍ കുര്‍ബാനക്ക് ഡോ. ജോര്‍ജ് തെക്കേക്കര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജിന്‍സ് കരക്കാട്ട് തിരുനാള്‍ സന്ദേശം നല്‍കും, 27ന് രാവിലെ ഏഴിനും 9.30നും കുര്‍ബാന, 3.30ന് പാട്ടുകുര്‍ബാനക്ക് ഫാ. മാത്യു ചെറുപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും, ഫാ. അലക്‌സ് വേലാച്ചേരി തിരുനാള്‍ സന്ദേശം നല്‍കും. പ്രദക്ഷിണം, ഗാനമേള എന്നിവ നടക്കുമെന്ന്​ ഇടവക വികാരി ജോര്‍ജ് കൊല്ലംപറമ്പില്‍, സഹ വികാരി ഗോഡ്‌സണ്‍ കണ്ണംപ്ലാക്കല്‍, ട്രസ്റ്റിമാരായ സജു കറക്കുന്നേല്‍, ജോണ്‍സണ്‍ വെള്ളരിങ്ങാട്ട്, ജോര്‍ജ് അമ്പഴം എന്നിവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.