കുമളി: കോവിഡ് നിയന്ത്രണം നീങ്ങിയതോടെ തേക്കടിയിലേക്ക് വിനോദസഞ്ചാരികളുടെ വലിയ സംഘങ്ങൾ എത്തി തുടങ്ങി. വടക്കേ ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികളാണ് എത്തുന്നത്. രണ്ടു വർഷത്തിലധികമായി തുടരുന്ന തേക്കടി വിനോദസഞ്ചാര മേഖലയുടെ പ്രതിസന്ധിക്ക് വലിയ ആശ്വാസമാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികളുടെ വരവ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇടക്ക് ഇളവുകൾ ഉണ്ടായപ്പോൾ സംസ്ഥാനത്തുനിന്നുള്ള സഞ്ചാരികൾ മാത്രമാണ് എത്തിയിരുന്നത്. ഇവരിൽ മിക്കവരും രാവിലെ തേക്കടിയിലെത്തി വൈകീട്ട് മടങ്ങിയിരുന്നതിനാൽ ഈ മേഖലയിലെ സ്ഥാപനങ്ങൾക്ക് കാര്യമായ ഗുണം കിട്ടിയിരുന്നില്ല. പാക്കേജ് ടൂറിന്‍റെ ഭാഗമായി മുംബൈ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലെ ട്രാവൽ ഏജൻസികൾ തേക്കടി, മൂന്നാർ സന്ദർശനത്തിനായി സഞ്ചാരികളെ എത്തിക്കുന്നത് പുനരാരംഭിച്ചതോടെയാണ് തേക്കടിയിലെ വിനോദസഞ്ചാര മേഖലക്ക് ഉണർവായത്. ആഭ്യന്തര വിനോദസഞ്ചാരികൾ മാത്രമാണ് ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. വൈകാതെ നിയന്ത്രണങ്ങൾ നീങ്ങി വിദേശവിനോദ സഞ്ചാരികൾ എത്തുന്നതോടെ തേക്കടി പഴയ തിരക്കിലേക്ക് മടങ്ങുമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രതീക്ഷ. കാത്തിരിപ്പുകൾക്കും പ്രതിസന്ധികൾക്കും ഒടുവിൽ സഞ്ചാരികളുടെ വരവോടെ തേക്കടിയിൽ വീണ്ടും വിനോദസഞ്ചാര കാലത്തിന്‍റെ ആരവങ്ങൾക്ക് തുടക്കമാകുകയാണ്. Cap: പ്രതീക്ഷകളുടെ ക്ലിക്ക്... തേക്കടിയിലെത്തിയ മുംബൈയിൽനിന്നുള്ള സഞ്ചാരികൾ ഫോട്ടോക്കായി ഒന്നിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.