Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതേക്കടിയിൽ വിനോദസഞ്ചാര...

തേക്കടിയിൽ വിനോദസഞ്ചാര കാലം

text_fields
bookmark_border
തേക്കടിയിൽ വിനോദസഞ്ചാര കാലം
cancel
കുമളി: കോവിഡ് നിയന്ത്രണം നീങ്ങിയതോടെ തേക്കടിയിലേക്ക് വിനോദസഞ്ചാരികളുടെ വലിയ സംഘങ്ങൾ എത്തി തുടങ്ങി. വടക്കേ ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികളാണ്​ എത്തുന്നത്. രണ്ടു വർഷത്തിലധികമായി തുടരുന്ന തേക്കടി വിനോദസഞ്ചാര മേഖലയുടെ പ്രതിസന്ധിക്ക്​ വലിയ ആശ്വാസമാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികളുടെ വരവ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇടക്ക്​ ഇളവുകൾ ഉണ്ടായപ്പോൾ സംസ്ഥാനത്തുനിന്നുള്ള സഞ്ചാരികൾ മാത്രമാണ് എത്തിയിരുന്നത്. ഇവരിൽ മിക്കവരും രാവിലെ തേക്കടിയിലെത്തി വൈകീട്ട് മടങ്ങിയിരുന്നതിനാൽ ഈ മേഖലയിലെ സ്ഥാപനങ്ങൾക്ക് കാര്യമായ ഗുണം കിട്ടിയിരുന്നില്ല. പാക്കേജ് ടൂറിന്‍റെ ഭാഗമായി മുംബൈ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലെ ട്രാവൽ ഏജൻസികൾ തേക്കടി, മൂന്നാർ സന്ദർശനത്തിനായി സഞ്ചാരികളെ എത്തിക്കുന്നത് പുനരാരംഭിച്ചതോടെയാണ് തേക്കടിയിലെ വിനോദസഞ്ചാര മേഖലക്ക്​ ഉണർവായത്. ആഭ്യന്തര വിനോദസഞ്ചാരികൾ മാത്രമാണ് ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. വൈകാതെ നിയന്ത്രണങ്ങൾ നീങ്ങി വിദേശവിനോദ സഞ്ചാരികൾ എത്തുന്നതോടെ തേക്കടി പഴയ തിരക്കിലേക്ക് മടങ്ങുമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രതീക്ഷ. കാത്തിരിപ്പുകൾക്കും പ്രതിസന്ധികൾക്കും ഒടുവിൽ സഞ്ചാരികളുടെ വരവോടെ തേക്കടിയിൽ വീണ്ടും വിനോദസഞ്ചാര കാലത്തിന്‍റെ ആരവങ്ങൾക്ക് തുടക്കമാകുകയാണ്. Cap: പ്രതീക്ഷകളുടെ ക്ലിക്ക്... തേക്കടിയിലെത്തിയ മുംബൈയിൽനിന്നുള്ള സഞ്ചാരികൾ ഫോട്ടോക്കായി ഒന്നിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story