കോണ്‍ഗ്രസ്​ അന്തസ്സില്ലായ്മയുടെ ആൾക്കൂട്ടം -സി.പി.എം

ചെറുതോണി: രാഷ്ട്രീയ മാന്യത നഷ്ടപ്പെട്ട ജില്ല കോണ്‍ഗ്രസ്​ നേതൃത്വം അന്തസ്സില്ലായ്മയുടെ ആൾക്കൂട്ടമായി അധപ്പതിച്ചെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ രാജി ചന്ദ്രനെതിരെ ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു നടത്തിയ നീചമായ പരാമര്‍ശം മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ ധാര്‍മികതയുടെ ഒരംശമെങ്കിലും സൂക്ഷിക്കുന്നയാള്‍ക്ക് സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്താനാവില്ല. നെറികേടുകളുടെ കൂടാരമായി കോണ്‍ഗ്രസ്​ ജില്ല നേതൃത്വം രൂപപ്പെട്ടുകഴിഞ്ഞുവെന്നും സി.വി. വര്‍ഗീസ് പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ജയചന്ദ്രന്‍, ജില്ല സെക്രട്ടേറിയറ്റ്​ അംഗം വി.എന്‍. മോഹനന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. പഠനോപകരണ വിതരണത്തിന്​ ജില്ലയിൽ തുടക്കം ഇടുക്കി: ജില്ലയെ സമ്പൂർണ സാക്ഷരതയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി കെ.ഫിലിപ്. കേന്ദ്രാവിഷ്‌കൃത സാക്ഷരത പദ്ധതിയായ പഠ്ന ലിഖ്ന അഭിയാ‍ൻെറ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളില്‍ ആരംഭിച്ച സാക്ഷരത ക്ലാസുകളിലേക്കുള്ള ബ്ലാക്ക് ബോര്‍ഡും ചോക്കും ഉള്‍പ്പെടെ പഠനോപകരണങ്ങളുടെ ജില്ലതല വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടവെട്ടി, വാഴത്തോപ്പ് പഞ്ചായത്തുകള്‍ക്കാണ് ഈ ഉപകരണങ്ങള്‍ നല്‍കിയത്. വാഴത്തോപ്പ് പഞ്ചായത്തിലെ സാക്ഷരത പഠിതാക്കളായ കരുമ്പിയമ്മ, രാജമ്മ എന്നിവരും ഇടവെട്ടി പഞ്ചായത്ത് സെക്രട്ടറി പി.എം. അബ്ദുസ്സമദും ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഉഷാകുമാരി മോഹന്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ജില്ലയില്‍ ആകെ 23,840 പഠിതാക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരെ മാര്‍ച്ച് 31ഓടെ സാക്ഷരരാക്കും. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ വി.എന്‍. മോഹനന്‍, ആശാ ആന്‍റണി, എം. ഭവ്യ, ജില്ല പഞ്ചായത്ത് അംഗങ്ങളായ എം.ജെ. ജേക്കബ്, സി.വി. സുനിത, കെ.ജി. സത്യന്‍, ഇന്ദു സുധാകരന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു. TDL saksharatha: വാഴത്തോപ്പ് പഞ്ചായത്തിലെ സാക്ഷരത പഠിതാക്കളായ കരുമ്പിയമ്മയും രാജമ്മയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റിൽനിന്ന്​ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.