മൂലമറ്റം കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷൻ പ്രവർത്തനം നിർത്താൻ നീക്കമെന്ന്​ സൂചന

മൂലമറ്റം: ജീവനക്കാരെയും സർവിസുകളും വെട്ടിക്കുറച്ച് മൂലമറ്റം കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷ‍‍ൻെറ പ്രവർത്തനം നിർത്താൻ നീക്കം നടക്കുന്നതായി സൂചന. കെ.എസ്.ആർ.ടി.സി വർക്​ഷോപ്പിലെ ജീവനക്കാരെ ജില്ല വർക്​ഷോപ്പിലേക്ക് മാറ്റി ഉത്തരവെത്തി. 27 സർവിസുകളും 29 ബസുകളുമുണ്ടായിരുന്ന സ്​റ്റേഷ‍ൻ പ്രവർത്തനം 24 സർവിസിലേക്ക്​ ചുരുങ്ങിയിരുന്നു. ഇത് കോവിഡ്​ വ്യാപനത്തോടെ 17 ആയിമാറി. ഒരുകാലത്ത് സംസ്ഥാനത്തെ എല്ലാ പ്രധാന ടൗണിൽനിന്നും മൂലമറ്റത്തിന്​ ബസ് സർവിസ് ഉണ്ടായിരുന്നു. എന്നാൽ, ഇവ പലതും പലഘട്ടങ്ങളിലായി നിർത്തലാക്കി. നല്ല കലക്​ഷനുണ്ടായിരുന്ന മൂലമറ്റം-വെറ്റിലപ്പാറ ഫാസ്റ്റ് പാസഞ്ചർ, മൂലമറ്റം - കൊന്നത്തടി, വണ്ണപ്പുറം വഴി ചെറുതോണി തുടങ്ങിയ മൂന്ന് സർവിസുകൾ കാലങ്ങളായി മുടങ്ങി. മൂലമറ്റത്തുനിന്ന്​ തൊടുപുഴയിലെത്തി നാളിയാനിക്ക്​ രണ്ട്​ ബസ് സർവിസുകൾ ഉണ്ടായിരുന്നതാണ്. നാളുകളായി ഇവ മുടങ്ങിക്കിടക്കുന്നു. ഇതിനെതിരെ പ്രദേശവാസികൾ പരാതിയായി എത്തിയിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. 29 ബസുകളിൽ ഒരു ജനുറം ബസ് കത്തിപ്പോയി. മറ്റ്​ രണ്ട്​ ജനുറം ബസുകൾ നാല്​ മാസത്തിലേറെയായി സർവിസ് നടത്താതെ കിടക്കുകയാണ്. രാവിലെ ഏഴിന്​ ആരംഭിക്കുന്ന പതിപ്പള്ളി- എറണാകുളം ബസ് വൈകീട്ട്​ അഞ്ചിന് ​മടങ്ങിയെത്തും. തുടർന്ന്​ തൊടുപുഴയിൽപോയി മടങ്ങിയെത്തിയാണ് സർവിസ് അവസാനിപ്പിച്ചിരുന്നത്. എന്നാൽ, നാളുകളായി വൈകീട്ടത്തെ തൊടുപുഴ ട്രിപ്പ് നടത്തുന്നില്ല. മൂലമറ്റം കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷൻ നിർത്തലാക്കാനുള്ള നീക്കത്തിൽനിന്ന്​ സർക്കാർ പിന്മാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm 9 മൂലമറ്റം കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സ്റ്റേഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.