അന്തർസംസ്ഥാന തൊഴിലാളികള്‍ പണിമുടക്കി; ജില്ല ആശുപത്രി നിര്‍മാണം നിലച്ചു

നെടുങ്കണ്ടം: ശമ്പളം നല്‍കിയില്ലെന്നാരോപിച്ച്​ ജില്ല ആശുപത്രി കെട്ടിട നിര്‍മാണത്തിൽ ഏർപ്പെട്ടിരുന്ന 60ലധികം അന്തർസംസ്ഥാന തൊഴിലാളികള്‍ പണിമുടക്കി. ഇതോടെ കെട്ടിടനിര്‍മാണം മുടങ്ങി. തൊഴിലാളികളിൽ ഭൂരിഭാഗവും ഉത്തരേന്ത്യയില്‍നിന്നുള്ളവരാണ്. ​തൊഴിലാളികള്‍ക്ക് ഒരുമാസത്തിലധികമായി കരാര്‍ കമ്പനി ശമ്പളം നല്‍കുന്നില്ലെന്നാണ് ആരോപണം. തുടര്‍ച്ചയായി വേതനം മുടങ്ങിയതോടെ ദൈനംദിന ചെലവുകള്‍ക്കുപോലും തൊഴിലാളികൾ കഷ്ടപ്പെടുകയാണ്​. എറണാകുളം കേന്ദ്രമായ കുന്നേൽ കണ്‍സ്ട്രക്​ഷന്‍ കമ്പനിയാണ് കരാര്‍ എടുത്തിരിക്കുന്നത്. ശമ്പളം മുടങ്ങിയ സംഭവത്തില്‍ പ്രതികരിക്കാന്‍ കമ്പനി തയാറായിട്ടില്ല. അതേസമയം, കരാര്‍ കമ്പനി സമര്‍പ്പിച്ചിട്ടുള്ള ബില്ലുകള്‍ കൃത്യമായി മാറിനല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കരാര്‍ പ്രകാരം, ജോലി പൂര്‍ത്തീകരിക്കേണ്ട കാലാവധി പിന്നിട്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇനിയും ഒരുവര്‍ഷം കൂടി വേണ്ടിവരുമെന്നാണ്​ അറിയുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.