ചെറുതോണി: ജില്ലയിലെ അക്ഷയകേന്ദ്രങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കോവിഡ് അനുബന്ധ നിയന്ത്രണങ്ങൾ ബാധിച്ചതും സർക്കാറിന്‍റെ നിഷേധാത്മക നിലപാടുകളുമാണ് കാരണം. സർക്കാറിന്‍റെ കീഴിലെ സാക്ഷരത അതോറിറ്റി, കുടുംബശ്രീ മിഷൻ എന്നിവപോലെ അക്ഷയ പദ്ധതിയെയും സ്ഥിരം സംവിധാനമാക്കി മാറ്റി സർക്കാർ സേവനങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുന്ന കേന്ദ്രം എന്ന നിലയിൽ വൈദ്യുതിയും ഇന്‍റർനെറ്റും സൗജന്യമായി നൽകണമെന്ന ആവശ്യം ഉണ്ടായെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല. ജില്ലയിൽ തുടക്കത്തിൽ അറുനൂറോളം സ്ഥാപനങ്ങൾ ഉണ്ടായിരുന്നതിൽ പലരും നിർത്തി. പ്രവർത്തിക്കുന്നവയിൽ പലതും പ്രതിസന്ധിയിലാണ്. സേവനങ്ങൾക്ക് മാന്യമായ പ്രതിഫലമില്ലെന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. വൈദ്യുതി, ഇന്‍റർനെറ്റ് ചാർജുകൾ, കമ്പ്യൂട്ടർ, പ്രിന്‍റർ, മറ്റ് അനുബന്ധ ഉപകരണങ്ങളുടെ ചെലവ്, പേപ്പർ, മഷി എന്നിവയുടെ വില ഇവയൊക്കെ വർധിച്ചിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.