Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅക്ഷയ കേന്ദ്രങ്ങൾ...

അക്ഷയ കേന്ദ്രങ്ങൾ പ്രതിസന്ധിയിൽ

text_fields
bookmark_border
ചെറുതോണി: ജില്ലയിലെ അക്ഷയകേന്ദ്രങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക്​. കോവിഡ് അനുബന്ധ നിയന്ത്രണങ്ങൾ ബാധിച്ചതും സർക്കാറിന്‍റെ നിഷേധാത്മക നിലപാടുകളുമാണ്​ കാരണം. സർക്കാറിന്‍റെ കീഴിലെ സാക്ഷരത അതോറിറ്റി, കുടുംബശ്രീ മിഷൻ എന്നിവപോലെ അക്ഷയ പദ്ധതിയെയും സ്ഥിരം സംവിധാനമാക്കി മാറ്റി സർക്കാർ സേവനങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുന്ന കേന്ദ്രം എന്ന നിലയിൽ വൈദ്യുതിയും ഇന്‍റർനെറ്റും സൗജന്യമായി നൽകണമെന്ന ആവശ്യം ഉണ്ടായെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല. ജില്ലയിൽ തുടക്കത്തിൽ അറുനൂറോളം സ്ഥാപനങ്ങൾ ഉണ്ടായിരുന്നതിൽ പലരും നിർത്തി. പ്രവർത്തിക്കുന്നവയിൽ പലതും പ്രതിസന്ധിയിലാണ്. സേവനങ്ങൾക്ക്​ മാന്യമായ പ്രതിഫലമില്ലെന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്​. വൈദ്യുതി, ഇന്‍റർനെറ്റ് ചാർജുകൾ, കമ്പ്യൂട്ടർ, പ്രിന്‍റർ, മറ്റ് അനുബന്ധ ഉപകരണങ്ങളുടെ ചെലവ്, പേപ്പർ, മഷി എന്നിവയുടെ വില ഇവയൊക്കെ വർധിച്ചിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്നും ആക്ഷേപമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story