യാത്ര ചെയ്യാൻ കൂട്ടുവേണോ? ബ്ലാക്കി റെഡി

മൂലമറ്റം: തനിച്ച്​ യാത്ര ചെയ്യാൻ മടിയുള്ളവർക്ക് കൂട്ട് വേണമെങ്കിൽ കൂടെ പോരാൻ ബ്ലാക്കി റെഡി. ബ്ലാക്കി എന്നുവിളിച്ചാൽ മതി. ഓടിയെത്തി സഹയാത്രികയാകും. അറക്കുളം അശോക കവലയിലെ ബ്ലാക്കി എന്ന തെരുവുനായ്​ ആണ് ഇവിടെയുള്ളവരുടെ സുഹൃത്തും സഹചാരിയുമായി മാറിയിരിക്കുന്നത്​. ഒന്നര വർഷമായി ബ്ലാക്കി ഇവിടെയുണ്ട്. സ്‌കൂട്ടറിലും ഓട്ടോയിലും കാറ്റുകൊണ്ട് യാത്ര ചെയ്യാനാണ് ബ്ലാക്കിക്ക് ഇഷ്ടം. ബ്ലാക്കി എന്ന്​ വിളിച്ചാലുടൻ വാഹനത്തിൽ കയറി ഇരിപ്പുറപ്പിക്കും. എത്രദൂരം യാത്ര ചെയ്യാനും മടിയില്ല. വാഹനമോടിക്കുന്നയാൾക്കൊപ്പം യാത്ര ആസ്വദിച്ച് ശാന്തമായി ഇരിക്കും. സ്കൂട്ടറാണെങ്കിൽ മുൻഭാഗത്ത്​ താഴെയും ഓട്ടോയിൽ പിന്നിലെ സ്ഥലത്തുമിരുന്നാണ്​ യാത്ര. ഇടക്ക് വഴിയിൽ ഇറക്കിവിട്ടാലും പരാതിയോ പരിഭവമോ ഇല്ല. അശോക കവലയിലെ തന്റെ സ്ഥിരം താമസസ്ഥലത്തേക്ക് മടങ്ങിയെത്തും. അശോക കവലയിലെ നാട്ടുകാരുടെ പ്രിയപ്പെട്ടവളായിരിക്കുകയാണ് ഈ നായ്​. ഇവളുടെ നിറംകണ്ട് നാട്ടുകാർ ഇട്ട പേരാണ് ബ്ലാക്കി. തെരുവിലാണ് ജീവിക്കുന്നതെങ്കിലും മട്ടിലും ഭാവത്തിലും അങ്ങനെയല്ല. നാട്ടുകാരുടെ ഉറ്റസുഹൃത്തായതോടെ കഴുത്തിൽ നല്ലൊരു ബെൽറ്റും നാട്ടുകാർ സമ്മാനിച്ചു. അശോകകവലയിലെ ഇറച്ചി-മത്സ്യ വിൽപനശാലകൾക്ക് മുന്നിലാണ് ഭക്ഷണവും ഉറക്കവുമെല്ലാം. അനുസരണയിലും അച്ചടക്കത്തിലുമെല്ലാം മിടുമിടുക്കി. tdl mltm അറക്കുളം അശോക കവലയിൽനിന്ന്​ സ്‌കൂട്ടറിൽ മൂലമറ്റത്ത് എത്തിയ ബ്ലാക്കി എന്ന തെരുവുനായ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.