ലക്ഷങ്ങൾ വിലയുള്ള ചന്ദനമരം മുറിച്ചുകടത്തി

ചെറുതോണി: കാൽനൂറ്റാണ്ട് പഴക്കമുള്ള ചന്ദനമരം മുറിച്ചുകടത്തി. ഇടുക്കി പ്രകാശിന് സമീപം കരിക്കിന്മേട് എസ്.എൻ.ഡി.പി ശാഖാ യോഗം ഓഫിസിന്​ മുന്നിൽ നിന്നിരുന്ന 20 ഇഞ്ച് വലിപ്പമുള്ള ചന്ദനമാണ് മുറിച്ചുകടത്തിയത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ശാഖായോഗം ഓഫിസിലെത്തിയ സെക്രട്ടറിയാണ് ചന്ദനമരം മുറിച്ചുകടത്തിയ വിവരം ആദ്യം അറിയുന്നത്. തുടർന്ന് ഭരണസമിതി അംഗങ്ങളെയും തങ്കമണി പൊലീസിലും വിവരം അറിയിച്ചു. എന്നാൽ, സ്ഥലത്തെത്തിയ പൊലീസ്​​ കാര്യമായ അന്വേഷണം നടത്താനോ വനംവകുപ്പിനെ വിവരം അറിയിക്കാനോ തയാറായില്ലെന്ന്​ ആക്ഷേപമുണ്ട്​. കട്ടപ്പന ഫോറസ്റ്റ് സെക്​ഷൻ ഓഫിസിന്‍റെ പരിധിയിൽ വരുന്ന പ്രദേശത്ത് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ചയാണ്​ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. പരിശോധനയിൽ ചന്ദനം മുറിക്കുന്നതിനുപയോഗിച്ച ആയുധങ്ങളുടെ അവശിഷ്ടങ്ങളും മോഷ്ടാക്കൾ ഉപേക്ഷിച്ചുപോയ ചന്ദനമുട്ടിയുടെ ഭാഗവും കണ്ടെടുത്തു. തങ്ങളെ ആരും വിവരം അറിയിച്ചിട്ടില്ലന്നും രഹസ്യവിവരത്തെ തുടർന്നാണ് പരിശോധനക്ക്​ എത്തിയതെന്നുമാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം. ഫോട്ടോ എസ്.എൻ.ഡി.പി ഓഫിസിന്​ മുന്നിൽനിന്ന്​ മുറിച്ചുകടത്തിയ ചന്ദനമരത്തിന്‍റെ ചുവടും അവശിഷ്ടങ്ങളും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.