ചെറുതോണി: പൊലീസ് സമരപ്പന്തലിൽനിന്ന് ആശുപത്രിയിലെത്തിച്ച യുവതി വീണ്ടും ജില്ല ബാങ്കിന് മുന്നിലെത്തി സമരമാരംഭിച്ചു. തൊഴിലാളി ദിനത്തില്‍ കേരള ബാങ്കിന്‍റെ ജില്ല ഹെഡ് ക്വാർട്ടേഴ്സിന് മുന്നില്‍ നിരാഹാര സമരമാരംഭിച്ച മുന്‍ പാര്‍ടൈം സ്വീപ്പര്‍ ഇടുക്കി പാറേമാവ് മോഹനവിലാസത്തില്‍ എം.എസ്. ചിന്താമണിയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. അകാരണമായി പിരിച്ചുവിട്ട തന്നെ തിരിച്ചെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ആശുപത്രിയിലും നിരാഹാരം തുടരുകയും തന്നെ ബാങ്കിന് മുന്നില്‍ തിരികെ എത്തിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും പൊലീസ് അംഗീകരിച്ചില്ല. തുടര്‍ന്ന് ചിന്താമണി തന്നെ ഓട്ടോറിക്ഷയില്‍ ബാങ്കിനു മുന്നിലെത്തി വീണ്ടും സമരം ആരംഭിക്കുകയായിരുന്നു. മരണംവരെ സമരം തുടരുമെന്നും അല്ലെങ്കില്‍ തനിക്ക് ജോലി ലഭിക്കണമെന്നും ചിന്താമണി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പൊലീസെത്തി ഇവർക്ക് വെള്ളം നൽകാൻ ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല. ഇതിനുശേഷമാണ് ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. ക്യാപ്ഷന്‍ TDL CHINTHAMONY കേരള ബാങ്കിന്‍റെ ജില്ല ഹെഡ് ക്വാർട്ടേഴ്സിന് മുന്നില്‍ നിരാഹാരമിരിക്കുന്ന ചിന്താമണി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.