ഇടുക്കി: ജില്ല മെഡിക്കൽ ഓഫിസിൻെറ പുതുക്കിയ കോൺഫറൻസ് ഹാളിൻെറ ഉദ്ഘാടനം കലക്ടർ ഷീബ ജോർജ് നിർവഹിച്ചു. 23.5 ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക രീതിയിൽ ഡിജിറ്റൽ കോൺഫറൻസ് ഹാളിൻെറ പണി പൂർത്തിയാക്കിയത്. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജോക്കബ് വർഗീസ് അധ്യക്ഷതവഹിച്ചു. വിഡിയോ കോണ്‍ഫറന്‍സിങ്ങിനായി ആധുനിക കാമറ സംവിധാനവും എൽ.ഇ.ഡി ടി.വി, പ്രോജക്ടര്‍, എല്‍.സി.ഡി സ്‌ക്രീന്‍ തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്. ആർ.സി.എച്ച് ഓഫിസർ ഡോ. സുരേഷ് വർഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.കെ. സുഷമ, മാസ് മീഡിയ ഓഫിസർ തങ്കച്ചൻ ആന്‍റണി തുടങ്ങിയവർ പങ്കെടുത്തു സ്കോളർഷിപ് വിതരണം ഇടുക്കി: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിൻെറ ജില്ലതല വിദ്യാഭ്യാസ സ്കോളർഷിപ് വിതരണോദ്ഘാടനം തൊടുപുഴ നഗരസഭ വൈസ് ചെയർപേഴ്സൻ ജെസി ജോണി നിർവഹിച്ചു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം ടി.ബി. സുബൈർ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ ജയലക്ഷ്മി ഗോപൻ, വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ചു. പി.എം. നാരായണൻ, ടി.എസ്. ബാബു, അനിൽ ആനിക്കനാട്ട്, രമണൻ പടന്നയിൽ, കെ.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ലോട്ടറി ക്ഷേമനിധി അംഗവും കവയിത്രിയുമായ കൗസല്യ കൃഷ്‍ണനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.