പരിശോധന ചെറുകിട മത്സ്യവ്യാപാര സ്ഥാപനത്തില്‍ മാത്രമെന്ന്​

നെടുങ്കണ്ടം: ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയില്‍ നടത്തുന്ന പരിശോധന ചെറുകിട മത്സ്യവ്യാപാര സ്ഥാപനങ്ങളിൽ മാത്രമാണെന്നും മൊത്ത വ്യാപാരികളെ ഒഴിവാക്കുകയാണെന്നും ചെറുകിട കച്ചവടക്കാര്‍. മൊത്തവ്യാപാരികളില്‍നിന്നാണ് ചെറുകിടക്കാർ പച്ചമീന്‍ വാങ്ങി തലച്ചുമടായും സൈക്കിളിലും ഓട്ടോയിലും മറ്റും വ്യാപാരം നടത്തുന്നത്. വീടുകള്‍ തോറും കയറിയിറങ്ങി വ്യാപാരം നടത്തുന്നത് രൊക്കം പണം വാങ്ങിയല്ല. നിരവധി പ്രതിസന്ധികളിലൂടെ കുടുംബം പോറ്റാനായി കച്ചവടം നടത്തുന്നവരെയാണ് പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ ചൂഷണംചെയ്യുന്നത്. മൊത്ത വ്യാപാരികൾ എത്തിച്ചുനല്‍കുന്ന മീൻ രാസവസ്തുക്കള്‍ ചേര്‍ത്തവയാണോ പഴകിയതാണോ എന്ന് തങ്ങൾക്ക്​ അറിയില്ലെന്നും ചെറുകിട വ്യാപാരികള്‍ പറയുന്നു. തൂക്കുപാലത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആളുകള്‍ക്ക്​ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും പൂച്ചകള്‍ കൂട്ടമായി ചാകുകയും ചെയ്തതിനെ തുടര്‍ന്നാണ് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി പഴകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.