ബി.എസ്.എൻ.എൽ കസ്റ്റമർ കെയറിൽ ജീവനക്കാരില്ലെന്ന്

അടിമാലി: രാജാക്കാട് ബി.എസ്.എൻ.എൽ ഉപഭോക്തൃ സേവന കേന്ദ്രത്തിൽ ജീവനക്കാരില്ലെന്ന്​ പരാതി. ബൈസൺവാലി സ്വദേശി ഉരിയക്കുന്നേൽ സുരേന്ദ്രനും ഭാര്യ കുമാരിയുമാണ്​ പരാതിയുമായി രംഗത്തെത്തിയത്​. സുരേന്ദ്രന്‍റെയും ഭാര്യയുടെയും പേരിലുള്ള സിം 4ജി സിം ആക്കുന്നതിനാണ് 18 കിലോമീറ്റർ അകലെയുള്ള ബൈസൺവാലിയിൽനിന്ന്​ രാവിലെ 11.30ന് ബി.എസ്.എൻ.എൽ ഓഫിസിലെത്തിയത്. ഉച്ചക്ക്​ രണ്ടര വരെ കാത്തുനിന്നിട്ടും ഓഫിസ്​ തുറന്നില്ല. ഇതിനിടെ, അവിടെ എഴുതിവെച്ചിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും ആരും എടുത്തില്ലത്രെ. തുറക്കുന്നില്ല എങ്കിൽ അക്കാര്യം എഴുതിവെച്ചുകൂടെ എന്നും എന്തിനാണ്​ ഉപഭോക്താക്കളെ വലക്കുന്നതെന്നുമാണ്​ ദമ്പതികളുടെ ചോദ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.