ട്രസ്റ്റിന്‍റെ ആസ്തികൾ വ്യാജരേഖ ചമച്ച്​ വിൽക്കാൻ ശ്രമിച്ചെന്ന്​ ആരോപണം

തൊടുപുഴ: തൊടുപുഴ ഗുരുദർശന ചാരിറ്റബിൾ ട്രസ്റ്റിന്​ കീഴിലെ ആസ്തികളും പടിഞ്ഞാറെ കോടിക്കുള​ത്തെ എസ്​.എൻ കോളജും വ്യാജരേഖ ചമച്ച്​ വിൽക്കാൻ​ ശ്രമിച്ചതായി ട്രസ്റ്റ്​ പ്രസിഡന്‍റും ഡയറക്ടർമാരും അംഗങ്ങളും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഏഴ്​ കോടിയുടെ വസ്തുവകകൾ നിയമാനുസൃതമായി പൊതുയോഗം വിളിക്കാതെയും പ്രസിഡന്‍റോ അംഗങ്ങളോ അറിയാതെയും വ്യാജരേഖ ചമച്ച് എസ്.എൻ.ഡി.പി യോഗത്തിന് വിൽക്കാൻ ശ്രമിച്ചെന്നാണ്​ ​ആരോപണം. ട്രസ്റ്റിന്‍റെ വസ്തുവകകൾ വിൽക്കാനുള്ള തീരുമാനത്തിന്​ മുഴുവൻ ഡയറക്ടർമാരുടെയും പിന്തുണയുണ്ടെന്ന്​ വരുത്താൻ വ്യാജരേഖ ചമച്ചതായി സർവകലാശാലയിൽനിന്ന്​ ലഭിച്ച വിവരങ്ങളിൽനിന്ന്​ വ്യക്തമായതായും അവർ ചൂണ്ടിക്കാട്ടി. യൂനിയൻ അഡ്മിനിസ്​ട്രേറ്റിവ് കമ്മിറ്റികളുടെ കെടുകാര്യസ്ഥത മൂലം കോളജ്​ ജപ്തി ഭീഷണിയിലാണ്. ഈ വിവരം യോഗം ജനറൽ സെക്രട്ടറിയെ അറിയിച്ചിട്ടും യൂനിയനോ യോഗമോ അനുകൂല നിലപാടെടുത്തില്ല. ട്രസ്റ്റിന്‍റെ വസ്​തുവകകൾ വ്യാജരേഖയിലൂടെ വിൽക്കാൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന്​ അവർ ആവശ്യപ്പെട്ടു. ഡയറക്ടർമാരായ പി.എസ്​. അനിൽ, ശിവദാസ്​ തോട്ടുങ്കൽ, എം.വി. മോഹനൻ, അംഗം ഉഷ രാജു എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു. ഹാൻഡ്​ബാൾ പരിശീലനം ആരംഭിച്ചു കുമാരമംഗലം: ജില്ല ഹാൻഡ്​ബാൾ അസോസിയേഷന്‍റെയും എം.കെ.എൻ.എം സ്കൂൾ എസ്.പി.സി യൂനിറ്റിന്‍റെയും ആഭിമുഖ്യത്തിൽ ഹാൻഡ്​​ബാൾ സമ്മർ പരിശീലന ക്യാമ്പിന്​ തുടക്കം. കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ ഷമീന നാസർ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്‍റ്​ പി. അജീവ് അധ്യക്ഷതവഹിച്ചു. തൊടുപുഴ പ്രിൻസിപ്പൽ എസ്.ഐ ബൈജു പി.ബാബു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സജി ചെമ്പകശ്ശേരി, വാർഡ് അംഗം ഉഷ രാജശേഖരൻ, എസ്.പി.സി പ്രതിനിധി ഹരികുമാർ, റഫീഖ്​ പള്ളത്തുപറമ്പിൽ, എസ്. സാവിൻ, അൻവർ ഹുസൈൻ, അശ്വിൻ സത്യൻ എന്നിവർ സംസാരിച്ചു. ചിത്രം: TDL Handball കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ ഹാൻഡ്​ബാൾ സമ്മർ പരിശീലന ക്യാമ്പ്​ പഞ്ചായത്ത് പ്രസിഡന്‍റ്​ ഷമീന നാസർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.