നിയമസഭ സമിതി മൂന്നാറില്‍ സിറ്റിങ് നടത്തി

ഇടുക്കി: ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്ജൻഡറുകളുടെയും പ്രശ്‌നങ്ങള്‍ക്ക്​ പരിഹാരം കാണുന്നതിന്‍റെ ഭാഗമായി നിയമസഭ സമിതി മൂന്നാറില്‍ സിറ്റിങ്​ നടത്തി. അധ്യക്ഷ യു. പ്രതിഭയുടെ നേതൃത്വത്തിലായിരുന്നു സിറ്റിങ്. ആറ്​ പരാതികള്‍ ലഭിച്ചതില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. 2015 മുതല്‍ സമിതിക്ക് ലഭിച്ച പരാതികളില്‍ പൊതുസ്വഭാവമുള്ള ആറെണ്ണമാണ് നിയമസഭ സമിതി പരിഗണിച്ചത്. ഇതില്‍ രണ്ടെണ്ണം തീര്‍പ്പാക്കി. മറ്റ്​ നാല് പരാതികള്‍ ഉടന്‍ പരിഹരിക്കുമെന്ന് സമിതി അധ്യക്ഷ പറഞ്ഞു. മൂന്നാറില്‍ നിലനില്‍ക്കുന്ന പട്ടയപ്രശ്‌നങ്ങളും കുടിവെള്ളവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് സമിതിയില്‍ കൂടുതലായി എത്തിയത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. പരാതികള്‍ അപ്പോള്‍തന്നെ പരിഹരിക്കാന്‍ കഴിയണമെന്ന് അധ്യക്ഷ യു. പ്രതിഭ പറഞ്ഞു. സമിതി അംഗങ്ങളായ സജീവ് ജോസഫ്, ഒ.എസ്. അംബിക, കെ. ശാന്തകുമാരി, സി.കെ. ആശ, കാനത്തില്‍ ജമീല എന്നിവരും അഡീഷനല്‍ സെക്രട്ടറി അബ്ദുന്നാസറും സിറ്റിങ്ങിൽ പങ്കെടുത്തു. TDL sitting യു. പ്രതിഭ എം.എൽ.എ അധ്യക്ഷയായ നിയമസഭ സമിതി മൂന്നാറില്‍ നടത്തിയ സിറ്റിങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.