കുട്ടികള്‍ക്കെതിരായ അതിക്രമം തടയാന്‍ 'തേജസ്​'

P/4 lead. നെടുങ്കണ്ടം: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ തേജസ് എന്ന പേരിൽ കർമപദ്ധതിക്ക്​ പട്ടംകോളനി മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ തുടക്കമായി. വനിത ശിശു വികസന വകുപ്പ്, നെടുങ്കണ്ടം ഐ.സി.ഡി.എസ്, സൈക്കോ സോഷ്യല്‍ കൗണ്‍സിലർമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്​. ശൈശവ വിവാഹം, ബാലവേല, പോക്‌സോ കുറ്റകൃത്യങ്ങൾ, ഭിക്ഷാടനം, സ്കൂള്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയവ തടയുകയാണ്​ കർമപദ്ധതിയുടെ ലക്ഷ്യം. മൂന്ന് പഞ്ചായത്തുകളിലായി 115 അംഗന്‍വാടികള്‍ കേന്ദ്രീകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 'തേജസ് 2022' പേരിലുള്ള കര്‍മപദ്ധതിയുടെ ഭാഗമായി, നെടുങ്കണ്ടം ഐ.സി.ഡി.എസിന്​ കീഴിലെ നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലാണ് സൈക്കോ സോഷ്യല്‍ കൗണ്‍സിലർമാരുടെ നേതൃത്വത്തില്‍ അംഗന്‍വാടികളുടെ സഹായത്തോടെ ബോധവത്​കരണ സെമിനാറുകള്‍ നടത്തുന്നത്. നെടുങ്കണ്ടം ഐ.സി.ഡി.എസ് സി.ഡി.പി.ഒ ഇന്‍ ചാര്‍ജ് ജാനറ്റ് എം. സേവ്യര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ നിവ്യ തോമസ്, മൂന്ന് പഞ്ചായത്തുകളിലെയും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവരാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്. ഒരുമാസം നീളുന്ന പരിപാടികള്‍ക്കാണ് കരുണാപുരം പഞ്ചായത്തില്‍ തുടക്കമായത്. നിലവില്‍ നെടുങ്കണ്ടം പഞ്ചായത്തില്‍ നടന്നുവരുന്നു. അടുത്തയാഴ്ച പാമ്പാടുംപാറ പഞ്ചായത്തില്‍ നടക്കും. കരുണാപുരം പഞ്ചായത്തില്‍ പ്രസിഡന്‍റ്​ മിനി പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം പഞ്ചായത്തുതല ഉദ്ഘാടനം ബ്ലോക്ക്​ അംഗം കെ. വനജകുമാരി നിര്‍വഹിച്ചു. idl ndkm'തേജസ് 2022' നെടുങ്കണ്ടം പഞ്ചായത്തുതല ഉദ്ഘടനം ബ്ലോക്ക്​ പഞ്ചായത്തംഗം കെ. വനജകുമാരി നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.