മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകർന്നു

മുട്ടം: തകർത്തുപെയ്ത മഴയിൽ . ബുധനാഴ്ച പുലർച്ചയുണ്ടായ പെരുമഴയിലാണ് വീടിനു സമീപത്തെ മൺതിട്ടയിടിഞ്ഞ് ചിറയിൽ രാജിത ഷിബുവിന്റെ വീട് ഭാഗികമായി തകർന്നത്. വീടിനു പിന്നിലെ വാതിലും ജനലും ഉൾപ്പെടെ തകർന്നുവീണു. ഭിത്തിക്കും കേടുപാട്​ സംഭവിച്ചു. തുടങ്ങനാട് ഒമ്പതാം വാർഡിൽ കോച്ചേരിമലയിലാണ് ഇവർ താമസിക്കുന്നത്. ശക്തമായ മഴയായിരുന്നതിനാൽ രാജിതയും കുടുംബവും തറവാട്ടുവീട്ടിലേക്ക് താമസം മാറുകയായിരുന്നു. അതിനാൽ വൻ ദുരന്തം ഒഴിവായി. 15 അടിയിലേറെ ഉയരത്തിലുള്ള മൺതിട്ടയാണ് ഇടിഞ്ഞത്. ലൈഫ് പദ്ധതിയിൽപെടുത്തി അടുത്തയിടെയാണ് രാജിത വീട് നിർമിച്ചത്. മുമ്പും രണ്ടുതവണ മണ്ണിടിഞ്ഞ് വീടിന് കേടുപാട് സംഭവിച്ചിരുന്നു. tdl mltm6 മുട്ടം തുടങ്ങനാട് കോച്ചേരിമലയിൽ ചിറയിൽ രാജിതയുടെ വീട്ടിലേക്ക് മണ്ണിടിഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.