സൈബർ സുരക്ഷാ പരിശീലനം നൽകും

നെടുങ്കണ്ടം: കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും വിദ്യാർഥികളുടെ നേതൃത്വത്തില്‍ സൈബര്‍ സുരക്ഷാ പരിശീലനം നല്‍കും. ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബുകള്‍ വഴിയാണ് വിദ്യാലയത്തിലെ മുഴുവന്‍ രക്ഷിതാക്കളെയും പരിശീലിപ്പിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 രക്ഷിതാക്കള്‍ക്കാണ് ഒന്നാംഘട്ടം പരിശീലനം. മുപ്പതുപേര്‍ വീതമുള്ള ബാച്ചുകളിലായി ഈ മാസം 22 വരെയാണ് പരിശീലനം നല്‍കുക. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ച്​ സെഷനുകള്‍ ആണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ഇന്‍റര്‍നെറ്റ്, ഇന്‍റര്‍നെറ്റിന്‍റെ സുരക്ഷിത ഉപയോഗം, പാസ്​വേഡുകളുടെ സുരക്ഷ, വ്യാജവാര്‍ത്തകൾ തിരിച്ചറിയൽ, ഇന്‍റര്‍നെറ്റിലെ ചതിക്കുഴികള്‍, ഓണ്‍ലൈന്‍ പണമിടപാടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇന്‍റര്‍നെറ്റ് സാധ്യതകൾ തുടങ്ങിയ വിഷയങ്ങളാണ്​ വിവിധ സെഷനുകളിൽ കൈകാര്യം ചെയ്യുന്നത്​. ആദ്യ ബാച്ച് പരിശീലനം മദര്‍ പി.ടി.എ പ്രസിഡന്‍റ്​ സീനത്ത് ഉദ്​ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച്.എം എസ്.സുഹ്​റാ ബീവി അധ്യക്ഷത വഹിച്ചു. കൈറ്റ് മാസ്റ്റര്‍ കെ.കെ. അനീഷ്, കൈറ്റ് മിസ്ട്രസ് എം.പി. സവിതാമോള്‍, സ്റ്റാഫ് സെക്രട്ടറി പി. ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളായ അനീറ്റ കെ.എം, നന്ദന പ്രിയ എം.പി, സ്‌നേഹ പ്രകാശ്, അന്നമോള്‍ രാജേഷ്, മുഹമ്മദ് ലബീബ്, ദിനേഷ് മണി, ജഗത്ത് ബി. വിനു എന്നിവര്‍ ക്ലാസ്​ നയിച്ചു. idl ndkm കല്ലാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സൈബർ സുരക്ഷാ പരിശീലനത്തിന്‍റെ ആദ്യ ബാച്ച്​ സ്‌കൂള്‍ മദര്‍ പി.ടി.എ പ്രസിഡന്‍റ്​ സീനത്ത് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.