ഓടനിറഞ്ഞ് മാലിന്യം റോഡിലേക്ക്​

മുട്ടം: ഓടനിറഞ്ഞ് മാലിന്യം റോഡിലൂടെ ഒഴുകി. ബുധനാഴ്ച വൈകീട്ട്​ പെയ്ത ശക്തമായ മഴയിൽ മുട്ടം സർക്കാർ ആശുപത്രിക്ക് സമീപമാണ് ഓടയിലെ മാലിന്യം റോഡിലൂടെ ഒഴുകിയത്. പ്ലാസ്റ്റിക് കുപ്പികളും ഗാർഹിക മാലിന്യവും അടിഞ്ഞതാണ് ഓട നിറയാൻ കാരണം. മാലിന്യം റോഡിൽ നിറഞ്ഞത് വാഹനയാത്രികർക്കും കാൽനടക്കാർക്കും ഏറെനേരം ബുദ്ധിമുട്ട് സൃഷ്ടിച്ചു. തുടർന്ന്​, പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഓടയിലെയും റോഡിലെയും മാലിന്യം നീക്കി. മുട്ടം ടൗണിലെ മിക്ക ഓടകളിലും മാലിന്യം നിറഞ്ഞുകിടക്കുകയാണ്. ഇത് കോരിമാറ്റേണ്ടത് പൊതുമരാമത്ത്​ വകുപ്പാണ്. എന്നാൽ, വർഷങ്ങളായി ഇത്​ നടക്കുന്നില്ല. മാലിന്യം നീക്കാൻ പി.ഡബ്ല്യു.ഡി പഞ്ചായത്തിനെയോ മറ്റ്​ വകുപ്പുകളെയോ അനുവദിക്കുകയും ഇല്ല. അനുമതി ഇല്ലാതെ ഓട കോരുന്നതിന് പണം ചെലവഴിക്കാൻ പഞ്ചായത്തിന് കഴിയുകയുമില്ല. tdl mltm2 ഓട നിറഞ്ഞ് മാലിന്യം റോഡിലൂടെ ഒഴുകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.