ഓടകളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി

മുട്ടം: മുട്ടത്തെ ഓടകളിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്. ഇതിനായി വ്യാപാരി വ്യവസായികളുടെയും നാട്ടുകാരുടെയും യോഗം പഞ്ചായത്ത് ഓഫിസിൽ ചേരുമെന്ന് മുട്ടം സാമൂഹികാ രോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ജൂബി പറഞ്ഞു. തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയിലെ പ്രധാന ടൗണായ മുട്ടത്തെ ഓടകളിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്നത്​ കഴിഞ്ഞ ദിവസം മാധ്യമം റിപ്പോർട്ട്​ ചെയ്തിരുന്നു. വാർത്തയെ തുടർന്നാണ് ആരോഗ്യ വകുപ്പിന്‍റെ ഇടപെടൽ. ഹോട്ടൽ മാലിന്യങ്ങളും ഗാർഹിക മാലിന്യങ്ങളും ഉൾപ്പെടെ ഒഴുക്കുന്നത് പൊതുമരാമത്തിന്‍റെ ഓടയിലേക്കാണ്. ഓടകളിൽ മാലിന്യം നിറഞ്ഞ് കവിഞ്ഞതോടെ റോഡിലൂടെ നടക്കണമെങ്കിൽ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്. മഴ പെയ്യുമ്പോൾ ഓടയിലെ മാലിന്യം ഒഴുകിയെത്തുന്നത്​ ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ മലങ്കരയാറ്റിലേക്കാണ്​. മലങ്കര പുഴയിലെയും ഡാമിലെയും വെള്ളത്തിൽ ക്രമാതീതമായ അളവിൽ കോളിഫോം ബാക്ടീരിയ അടങ്ങിയിട്ടുള്ളതായി അടുത്തിടെ കണ്ടെത്തിയിരുന്നു. tdl mltm ഓടകളിലെ മാലിന്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.