സർക്കാർ വാർഷികാഘോഷ വേദിയിലേക്ക്​ മാർച്ച്​ ഇന്ന്​

ചെറുതോണി: ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷ വേദിയായ വാഴത്തോപ്പ് ഗവ. സ്കൂള്‍ ഗ്രൗണ്ടിലേക്ക് ഇടുക്കി ജനകീയ കൂട്ടായ്മ നേതൃത്വത്തില്‍ വ്യാഴാഴ്ച ബഹുജന മാര്‍ച്ച് നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി, അതിജീവന പോരാട്ടവേദി, കിഫ തുടങ്ങി മുപ്പതോളം സംഘടനകളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. രാവിലെ 11ന് ആരംഭിക്കുന്ന മാര്‍ച്ച് മുതിര്‍ന്ന കുടിയേറ്റ കര്‍ഷകന്‍ ടി.എം. ചാക്കോ തെക്കേടത്ത് ഫ്ലാഗ്​ ഓഫ് ചെയ്യും. ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ കെ.എന്‍. ദിവാകരന്‍, കണ്‍വീനര്‍ റസാഖ് ചൂരവേലില്‍ എന്നിവര്‍ നേതൃത്വം നല്‍കും. മാര്‍ച്ച് സര്‍ക്കാറിന്‍റെ വാര്‍ഷികാഘോഷ പരിപാടികളെ ബാധിക്കാതിരിക്കാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇടുക്കി ഗ്രൗണ്ടില്‍നിന്ന്​ ആരംഭിക്കുന്ന മാര്‍ച്ച് ചെറുതോണി പുതിയ പാലത്തിനു സമീപം തടയുമെന്ന് പൊലീസ് അറിയിച്ചു. നൂറിലധികം പൊലീസുകാരെ ഇവിടെ നിയോഗിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.