തൊടുപുഴ: ജില്ലയിൽ നവ സാക്ഷരർക്കും അക്ഷരം മറന്നവർക്കും വേണ്ടി നടത്തിയ സാക്ഷരത പരീക്ഷ എഴുതിയത് 1849 പേർ. സംസ്ഥാന സാക്ഷരത മിഷൻ നേതൃത്വത്തിൽ നവംബർ ഏഴ് മുതൽ14 വരെ ആയിരുന്നു മികവുത്സവം എന്ന പേരിൽ സാക്ഷരത പരീക്ഷ നടന്നത്. ജില്ലയിലെ 65 കേന്ദ്രങ്ങളിലായിട്ടാണ് ഇത്രയും പേർ സാക്ഷരത പരീക്ഷ എഴുതിയത്. പഠിതാക്കളിൽ 484 പേർ പുരുഷന്മാരും 1365 പേർ സ്ത്രീകളും ആയിരുന്നു. എസ്.സി. വിഭാഗത്തിൽനിന്ന് 562 പേരും 384 പേർ എസ്. ടി. വിഭാഗത്തിൽനിന്നും പരീക്ഷ എഴുതി. ഭിന്നശേഷിക്കാരായ മൂന്ന് പേരാണ് പരീക്ഷ എഴുതിയത്. പഠിതാക്കളിൽ പരീക്ഷാഭീതി ഉളവാക്കാതെ എഴുത്തിൻെറയും വായനയുടെയും മികവ് പരിശോധനയാണ് സാക്ഷരത പരീക്ഷയിലൂടെ നടന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഠിതാക്കളെ സ്വീകരിച്ചു. പരീക്ഷ എഴുതാനെത്തിയവർക്ക് ലഘുഭക്ഷണവും ക്രമീകരിച്ചിരുന്നു. ഇടവെട്ടി പഞ്ചായത്തിലെ തെക്കുംഭാഗം വിദ്യാകേന്ദ്രത്തിൽ പരീക്ഷ എഴുതിയ 87 വയസ്സുകാരി മറിയം തോമസാണ് ജില്ലയിലെ മുതിർന്ന പഠിതാവ്. 21 വയസ്സുകാരൻ രമേശ് ഡി. ആണ് പ്രായം കുറഞ്ഞ പഠിതാവ്. മറയൂർ പഞ്ചായത്ത് വിദ്യാകേന്ദ്രത്തിൻെറ കീഴിൽ ആണ് രമേശ് പരീക്ഷ എഴുതിയത്. നവംബർ 25നാണ് ഫല പ്രഖ്യാപനം. TDL ADIMALI CHATTUPARA അടിമാലി പഞ്ചായത്തിലെ ചാറ്റുപാറ കോളനിയിൽ നടന്ന സാക്ഷരത പരീക്ഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.