മെഡിക്കൽ സ്​റ്റോറിൽനിന്ന്​ 35,000 രൂപ കവർന്നു

തൊടുപുഴ: മെഡിക്കൽ സ്​റ്റോറി‍ൻെറ പൂട്ട്​ തകർത്ത്​ അകത്തുകടന്ന മോഷ്ടാവ്​ 35,000 രൂപയോളം കവർന്നു. മങ്ങാട്ടുകവല ന്യൂമാൻ കോളജ്​ ജങ്​ഷനിൽ പ്രവർത്തിക്കുന്ന ഹോപ്​വെൽ ഫാർമസി എന്ന സ്ഥാപനത്തിലാണ്​ തിങ്കളാഴ്ച പുലർച്ച രണ്ടരയോടെ മോഷണം നടന്നത്​. മുഖംമറച്ച നിലയിൽ കടയുടെ അകത്തുകടന്ന മോഷ്ടാവ്​​ ചില്ലറത്തുട്ടുകളും നോട്ടുകളുമടക്കം കൈക്കലാക്കുന്നതി‍ൻെറ ദശ്യങ്ങൾ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്​. ഞായറാഴ്ച വൈകീട്ട്​ ഏഴുമണിയോടെ കട അടച്ചിരുന്നു. തിങ്കളാഴ്ച രാവിലെ തുറക്കാൻ എത്തിയപ്പോഴാണ്​ മോഷണവിവരം അറിയുന്നത്​. സ്ഥാപന ഉടമ റമീസ് മുഹമ്മദ്​ സലീം നൽകിയ പരാതിയിൽ തൊടുപുഴ പൊലീസ്​ അന്വേഷണം ആരംഭിച്ചു. TDL Moshanam സി.സി ടി.വി കാമറയിൽ പതിഞ്ഞ മോഷ്ടാവി‍ൻെറ ദൃശ്യം ദുരന്തനിവാരണ പരിശീലനം ഇന്ന്​ തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷൻ മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ നിയോജകമണ്ഡലങ്ങളിലെ ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്‍റ്​ ടീം സന്നദ്ധ പ്രവർത്തകർക്കായി ദുരന്തനിവാരണ പ്രവത്തനങ്ങളിൽ സംഘടിപ്പിക്കുന്ന ഏകദിന പരിശീലന ക്യാമ്പ് ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ ഭൂതത്താൻകെട്ടിലെ പെരിയാർ വാലി ഹാളിൽ നടക്കും. മേജർ രവി നയിക്കുന്ന ക്യാമ്പി‍ൻെറ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. പറവൂർ ആസ്ഥാനമായ ഹെൽപ് ഫോർ ഹെൽപ്​ലസ് ചാരിറ്റബിൾ സൊസൈറ്റിയാണ് സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകുന്നത്. പ്രഥമശുശ്രൂഷ, പേഷ്യൻറ് റിക്കവറി, സി.പി.ആർ എന്നീ വിഷയങ്ങളിലാണ് പരിശീലനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.