ഉടുമ്പൻചോലയിൽ 688 കൊടിമരങ്ങള്‍; നീക്കാൻ നടപടി തുടങ്ങി

നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്കില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളും സ്തൂപങ്ങളും റവന്യൂ വകുപ്പി​ൻെറ നേതൃത്വത്തില്‍ പിഴുതുമാറ്റാന്‍ നടപടി തുടങ്ങി. കലക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. റവന്യൂ ഭൂമിയിലും പൊതുനിരത്തുകളിലും രാഷ്​ട്രീയപാര്‍ട്ടികളും സംഘടനകളും മറ്റും സ്ഥാപിച്ചിരുന്ന കൊടിമരങ്ങളുടെയും സ്തൂപങ്ങളുടെയും പ്രതിമകളുടെയും കണെക്കടുപ്പ് പൂര്‍ത്തിയാക്കി. താലൂക്കി​ൻെറ വിവിധ ഭാഗങ്ങളില്‍ പൊതു നിരത്തുകളിലും റോഡ് പുറമ്പോക്കുകളിലും മറ്റുമായി 688 കൊടിമരങ്ങളും 34 പ്രതിമകളുമാണുള്ളത്. ഇവയെല്ലാം നീക്കാൻ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യ​ൻെറ നേതൃത്വത്തിലാണ്​ നടപടി തുടങ്ങിയത്. ഗ്രാമപഞ്ചായത്ത് വക സ്ഥലത്ത് നില്‍ക്കുന്ന കൊടിമരങ്ങളും മറ്റും നീക്കുന്നതിന്​ നോട്ടീസ് നല്‍കും. മൂന്ന് ദിവസത്തിനകം നീക്കിയില്ലെങ്കില്‍ പഞ്ചായത്ത് നേരിട്ട് നീക്കുമെന്നും ഇതി​ൻെറ ചെലവ് ബന്ധപ്പെട്ടവരിൽനിന്ന് ഇൗടാക്കുമെന്നും പഞ്ചായത്ത്​ സെക്രട്ടറി അജികുമാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.