115 പേര്‍ക്ക് കോവിഡ്

തൊടുപുഴ: ജില്ലയില്‍ 115 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.58 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. 166 പേർ രോഗമുക്തരായി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 8, ആലക്കോട് 2, അറക്കുളം 1, ചക്കുപള്ളം 3, ദേവികുളം 1, ഇടവെട്ടി 6, ഏലപ്പാറ 1, ഇരട്ടയാർ 5, കാമാക്ഷി 3, കാഞ്ചിയാർ 2, കരിമണ്ണൂർ 2, കട്ടപ്പന 10, കോടിക്കുളം 1, കൊന്നത്തടി 1, കുടയത്തൂർ 1, കുമാരമംഗലം 2, കുമളി 3, മണക്കാട് 6, മറയൂർ 1, മരിയാപുരം 3, മുട്ടം 2, നെടുങ്കണ്ടം 3, പള്ളിവാസൽ 2, പീരുമേട് 3, പെരുവന്താനം 1, പുറപ്പുഴ 1, ശാന്തൻപാറ 1, തൊടുപുഴ 22, ഉടുമ്പൻചോല 1, ഉടുമ്പന്നൂർ 2, വണ്ടന്മേട് 1, വണ്ടിപ്പെരിയാർ 1, വണ്ണപ്പുറം 4, വാത്തിക്കുടി 3, വാഴത്തോപ്പ് 2, വെള്ളത്തൂവൽ 1, വെള്ളിയാമറ്റം 3. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. പെൻഷൻ ദിനാചരണം നടത്തി തൊടുപുഴ: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ല കമ്മിറ്റിയും തൊടുപുഴ യൂനിറ്റ് കമ്മിറ്റിയും ചേർന്ന് പെൻഷൻ ദിനാചരണം നടത്തി. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ്​ ടി.ആർ. സോമൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ജില്ല സെക്രട്ടറി വി.കെ. മാണി, ജോസ് ജേക്കബ്, സി.കെ. രാധാകൃഷ്ണൻ നായർ, ജില്ല പ്രസിഡൻറ്​ സി.ജെ. ദേവസ്യ, സെക്രട്ടറി പി.ജി. പത്മനാഭൻ എന്നിവർ സംസാരിച്ചു. ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തോടൊപ്പം പെൻഷൻ പരിഷ്കരണം നടപ്പാക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. ​TDL KSRTC PENSIONERS പെൻഷൻ ദിനാചരണം സി.ഐ.ടി.യു ജില്ല വൈസ്​ പ്രസിഡൻറ്​ ടി.ആർ. സോമൻ ഉദ്ഘാടനം ചെയ്യുന്നു മാസ്​റ്റർ പ്ലാൻ: സമയപരിധി നീട്ടാൻ കത്ത്​ നൽകി -ചെയർമാൻ തൊടുപുഴ: നഗരസഭ പ്രസിദ്ധീകരിച്ച കരട് മാസ്​റ്റർ പ്ലാനിന് എതിരെ ലഭിച്ച ആക്ഷേപങ്ങളും നിർദേശങ്ങളും പരിഹരിക്കുന്നതിന്​ സ്​പെഷൽ കമ്മിറ്റി പ്രാഥമിക യോഗം മുനിസിപ്പൽ ചെയർമാ​ൻെറ അധ്യക്ഷതയിൽ ചേർന്നു. പ്ലാൻ ഭേദഗതിക്കായി സർക്കാർ നിശ്ചയിച്ച 60 ദിവസത്തിനുള്ളിൽ 1093 ആക്ഷേപങ്ങളും നിർദേശങ്ങളും ലഭിച്ചിട്ടുണ്ട്​. 1093 അപേക്ഷക്ക് പുറമേ പല ആരോപണങ്ങളും പരാതികളും ലഭിച്ചിട്ടുള്ളതിനാൽ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിക്കുന്നതിന് സർക്കാറിന്​ കത്ത് നകിയിട്ടുണ്ടെന്ന്​ നഗരസഭ ചെയർമാൻ സനീഷ് ജോർജ്​ കമ്മിറ്റിയെ അറിയിച്ചു. ആക്ഷേപങ്ങൾ തീർപ്പാക്കേണ്ട രീതി സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യുകയും തീരുമാനം കൈക്കൊള്ളേണ്ടത് സംബന്ധിച്ച്​ കമ്മിറ്റി പ്രാഥമിക നിഗമനത്തിൽ എത്തുകയും ചെയ്​തിട്ടുണ്ട്​​. കരട് മാസ്​റ്റർ പ്ലാൻ സംബന്ധിച്ച് നിശ്ചിത സമയത്ത് ലഭിച്ചിട്ടുള്ള എല്ലാ ആക്ഷേപങ്ങളും വിശദമായി പരിഗണിച്ച് വിവിധ വശങ്ങൾ പരിശോധിച്ച് അന്തിമ മാസ്​റ്റർ പ്ലാൻ സംബന്ധിച്ച് ക്രിയാത്മകവും പ്രായോഗികവുമായ ശിപാർശകൾ നഗരസഭ കൗൺസിൽ അംഗീകാരത്തിന് സമർപ്പിക്കുമെന്നും​ ചെയർമാൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.