തൊടുപുഴ: ജില്ലയില്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. 7.44 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 208പേർ രോഗമുക്തി നേടി. തൊടുപുഴ 21, വാഴത്തോപ്പ് 14 എന്നീ മേഖലകളിലാണ് രോഗബാധ കൂടുതൽ. .............................. ഉപതെരഞ്ഞെടുപ്പ് ഏഴിന് ഇടുക്കി: ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ ഇടലിപ്പാറക്കുടി വാര്‍ഡിലും രാജാക്കാട് പഞ്ചായത്തിലെ കുരിശുംപടി വാര്‍ഡിലും ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ ഏഴിന് നടക്കും. തെരഞ്ഞെടുപ്പ് ദിവസം പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ സംരംഭങ്ങൾ, കോർപറേഷൻ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവക്ക് പ്രാദേശിക അവധിയായിരിക്കും. കുരിശുംപടി, വടക്കേ ഇടലിപ്പാറക്കുടി എന്നിവിടങ്ങളിൽ അഞ്ചിന് വൈകീട്ട് ആറ് മുതൽ ഏഴിന് വൈകീട്ട് ആറ് വരെ മദ്യനിരോധനം ഏർപ്പെടുത്തി കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. .......................... പെർമിറ്റ് പകർപ്പ് ഹാജരാക്കണം തൊടുപുഴ: റൂട്ട് മാനേജ്മൻെറ് സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസില്‍നിന്ന് അനുവദിച്ച ബസ് പെർമിറ്റിൻെറയും ടൈം ഷീറ്റിൻെറയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഡിസംബര്‍ എട്ടിനകം ഓഫിസില്‍ ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു. ...................... മുല്ലപ്പെരിയാർ: പെരിയാർ തീരത്ത് ജാഗ്രത ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരാമവധി സംഭരണ ശേഷിയായ 142 അടിയിലെത്തിയ സാഹചര്യത്തില്‍ ഏത് സമയത്തും സ്പില്‍വേയിലൂടെ അധികജലം പുറത്തേക്കൊഴുക്കാൻ സാധ്യത. പെരിയാര്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതനുസരിച്ച് ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ക്യാമ്പുകളായി കണ്ടെത്തിയ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആവശ്യമെങ്കിൽ അടിയന്തരമായി മാറിത്താമസിക്കണമെന്നും കലക്ടർ അറിയിച്ചു. സ്പില്‍വേയിലൂടെ അധിക ജലം തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തേക്കൊഴുക്കുന്നത് സംബന്ധിച്ച അറിയിപ്പ് ജില്ല ഭരണകൂടത്തിന് ലഭിച്ചയുടന്‍ പൊതുജനങ്ങളെ അറിയിക്കും. പരിമിതമായ സമയം മാത്രമാണ് ഇതിന് ലഭിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.